കൊച്ചി ഇടപ്പള്ളിയിൽ തീപിടുത്തം, നാല് നില കെട്ടിടത്തിന് തീപിടിച്ചു, കെട്ടിത്തിൽ നിന്ന് പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്ക്

കൊച്ചി ഇടപ്പള്ളിയിൽ തീപിടുത്തം. കുന്നുംപുറത്ത് നാല് നില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിൽ കുടുങ്ങി കിടന്നവരെ എല്ലാ പുറത്തെത്തിച്ചു.അഗ്നിബാധയെ തുടർന്ന് പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോട് കൂടിയാണ് കെട്ടിടത്തിനുള്ളിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.7 30 ഓടെയാണ് വൻ അഗ്നിബാധയുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.കെട്ടിടത്തിൽ എത്ര പേർ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ല.സംഭവ സ്ഥലത്ത് ഫയർഫോഴ്സ് സംഘം എത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
https://www.facebook.com/Malayalivartha

























