പോപ്പുലർ ഫ്രണ്ട് ദക്ഷിണമേഖല ഓഫീസിൽ പോലീസിന്റെ മിന്നൽ റെയ്ഡ്;റെയ്ഡിൻ്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ പ്രാദേശിക വാർത്താ ചാനൽ ക്യാമറാമാനെ മർദ്ദിച്ചു

പോപ്പുലർഫ്രണ്ട് ദക്ഷിണമേഖല ഓഫീസിൽ കുതിച്ചെത്തി പോലീസ്.....പോലീസിന്റെ മിന്നൽ റെയ്ഡിൽ പകച്ച് പോപ്പുലർഫ്രണ്ട് പ്രവർത്തകർ . പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കുസമീപമുള്ള ഓഫീസിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. കരുനാഗപ്പള്ളി പോലീസായിരുന്നു റെയിഡിന് നേതൃത്വം നൽകിയത് .
നിരവധിആൾക്കാർ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ വന്നു പോകുന്നുവെന്ന വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിറ്റി പോലീസ് കമീഷണർ ടി. നാരായണൻ്റെ നിർദ്ദേശത്തിൽ കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പരിശോധന നടത്തി.റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഏതാനും ലഘുലേഖകൾ മാത്രമാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.
വൻ പോലീസ് സന്നാഹത്തോടെ തന്നെയാണ് റെയ്ഡ് നടത്തിയത് . റെയ്ഡ് വിവരം അറിഞ്ഞതോടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രദേശത്ത് എത്തി . റെയ്ഡിൻ്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ പ്രാദേശിക വാർത്താചാനൽ ക്യാമറാമാൻ രാജനെ ചിലർ മർദ്ദിക്കുന്ന സാഹചര്യം വരെ ഉണ്ടായി .
തലയ്ക്കും മുഖത്തും രാജന് പരിക്കേൽക്കുകയുണ്ടായി . ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസ് എത്തി തിരികെ നൽകുകയും ചെയ്തു . മർദ്ദനത്തിൽ പരിക്കേറ്റ രാജനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . സംഭവത്തിൽ രാജൻ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകുകയും ചെയ്തു .
പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. പൊലീസ് വെറുതെ വെറുതെ കെട്ടി നോക്കി നിൽക്കുകയായിരുന്നുവെന്ന് ആക്ഷേപമു്യരുന്നുണ്ട്. അക്രമികൾ വളഞ്ഞപ്പോൾ രാജൻ സഹായമഭ്യർത്തിച്ചിട്ടും പൊലീസ് മാറിനിൽക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























