മായം കലർന്ന ശർക്കര വിൽപന നടത്തിയതിന് ഒന്നരലക്ഷം രൂപ പിഴയടക്കണം; വിധി ശരിവെച്ച് ഭക്ഷ്യസുരക്ഷാ ട്രിബൂണലിൻ്റെ ഉത്തരവ്

മായം കലർന്ന ശർക്കര വിൽപന നടത്തിയതിന് ഒന്നരലക്ഷം രൂപ പിഴയടക്കാനുള്ള അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുടെ ഉത്തരവ് സ്ഥിരപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ ട്രിബൂണൽ എസ്. സജികുമാർ ഉത്തരവിട്ടു. തൃശ്ശൂർ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ കരുവന്നൂർ സർവ്വീസ് സഹകരണ സൊസൈറ്റിയുടെ സൂപ്പർ മാർക്കറ്റിൽ നിന്നും ഫുഡ് സേഫ്റ്റി ഓഫീസറായ രേഷ്മയാണ് ശർക്കരയുടെ സാമ്പിൾ ശേഖരിച്ചത്.
സാമ്പിൾ പരിശോധിച്ചതിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി. കരുവന്നൂർ സഹകരണ സൊസൈറ്റിയുടെ 15 ബോർഡ് അംഗങ്ങൾക്കെതിരെയും വിൽപ്പന നടത്തിയ ഫുഡ് ബിസിനസ് ഓപ്പറേറ്ററായ സി.കെ. ജിൽസ് , വിതരണ കമ്പനിയായ ന്യൂ ഹരിശ്രീ ഏജൻസി ഉടമ പി. ബി. ശശികുമാർ എന്നിവർക്കുമെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
മായംകലർന്ന ശർക്കര വിൽപന നടത്തിയതിന് ഇരിങ്ങാലക്കുട അഡ്ജൂഡിക്കേറ്റിംഗ് ഓഫീസർ സി. ലതിക മുമ്പാകെ കേസ് ഫയൽ ചെയ്തത് . ഉത്തരവിനെതിരായ അപ്പീൽ കേസിൽ സാക്ഷികളെ വിസ്തരിച്ചതിൻ്റെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഒന്നരലക്ഷം രൂപ പിഴയടക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha

























