Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സൈജു തങ്കച്ചൻ്റെ ഫോൺ പോലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചിയിലെ ഡി.ജെ.പാർട്ടികളിൽ പങ്കെടുത്തിരുന്ന കൊച്ചമ്മമാർ ഓട്ടം തുടങ്ങി, സൈജു തങ്കച്ചന്റെ ലഹരി മരുന്ന് ഇടപാടുകൾക്കു പിന്നാലെ നിശബ്ദം സഞ്ചരിച്ച പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

30 NOVEMBER 2021 12:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചിയിലെ ഡി.ജെ.പാർട്ടികളിൽ പങ്കെടുത്തിരുന്ന കൊച്ചമ്മമാർ ഓട്ടം തുടങ്ങി. സൈജു തങ്കച്ചൻ്റെ ഫോൺ പോലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചതോടെയാണ് കൊച്ചമ്മമാർ തെക്കോട്ടും വടക്കോട്ടും ഓട്ടം തുടങ്ങിയത്.

തങ്കച്ചന്‍ ലഹരി നല്‍കി യുവതികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ യുവതികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.

സൈജു തങ്കച്ചനാണ് മോഡലുകളുടെ മരണത്തിന് ഉത്തരവാദിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സെക്സാണ് സൈജുവിൻ്റെ വീക്ക്നെസ്. സൈജുവിൻെറ കാർ കസ്റ്റഡിയിലെടുത്തപ്പോൾ പോലീസ് കണ്ടെത്തിയത് അത്ഭുതകരമായ കാഴ്ചകളാണ്. ഗർഭനിരോധന സാമഗ്രികളുടെ ഒരു വലിയ കളക്ഷൻ തന്നെ കാറിൽ കണ്ടെത്തിയിരുന്നു. ലൈംഗികാവശ്യങ്ങൾ കാറിൽ തന്നെ നിർവഹിക്കാൻ പാകത്തിലായിരുന്നു കാറിൻ്റെ അലൈൻമെൻ്റ്. കാർ ഒരു മിനി ബാർ കൂടിയായിരുന്നു.

സൈജു തങ്കച്ചന്റെ ലഹരി മരുന്ന് ഇടപാടുകൾക്കു പിന്നാലെ നിശബ്ദം സഞ്ചരിച്ച പോലീസിനാണ് ഇത്രയധികം വിവരങ്ങൾ ലഭിച്ചത്. തൻ്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്നവരെ ക്യാമറയിൽ പകർത്തുന്നത് പതിവായിരുന്നു.ഇതിലാണ് നിരവധി കൊച്ചമ്മമാർ വീണത്. പല ദ്യശ്യങ്ങളും അവർ അറിയാതെ പകർത്തുന്നതായിരുന്നു രീതി.

ഇതിയാന് കുടുംബമൊന്നുമില്ല. അതു കൊണ്ടു തന്നെ ഡി ജെ പാർട്ടികൾ ഫ്ളാറ്റിലും നടന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ വിവിധ ഹോട്ടലുകളിൽ ഡിജെ പാർട്ടികളിൽ ഇയാൾ ലഹരി മരുന്നു വിതരണം ചെയ്തതായാണ് കണ്ടെത്തൽ. മറ്റു സംസ്ഥാനങ്ങളിൽനിന്നു രാസലഹരി എത്തിച്ചു വിതരണം ചെയ്തിരുന്നതിന്റെ വിവരങ്ങൾ പൊലീസ് ഇയാളിൽനിന്നു കണ്ടെത്തി.

സൈജുവിന്റെ ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇയാൾ ദുരുപയോഗം ചെയ്ത യുവതികളുടെ മൊഴിയെടുക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. ഫോണിലെ ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍നിന്നു ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു.

സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്‌സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു.

ഇത് തെളിയിക്കാനായാൽ കുറ്റം സൈജുവിൻ്റെ തലയിൽ തന്നെയിരിക്കും. മോഡലുകളെ രാത്രി തൻ്റെ ഫ്ലാറ്റിലെത്തിച്ച് തൻ്റെ താത്പര്യങ്ങൾ തീർക്കാനായിരുന്നു സൈജുവിൻ്റെ പദ്ധതി.

സൈജുവിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നുണ്ട്. ലഹരി ഇടപാടുകൾ വഴി ഇയാൾ വൻ തുക സമ്പാദിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. നഗരത്തിലെ വൻകിട ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കു ശേഷമുള്ള ആഫ്റ്റർ പാർട്ടികൾ സൈജുവിന്റെ നേതൃത്വത്തിലായിരുന്ന നടന്നിരുന്നത്. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണ സംഘത്തിനു വ്യക്തത ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. സൈജു യുവതികളെ പിന്തുടർന്ന ആഡംബരക്കാർ പൊലീസ് കസ്റ്റഡിയിലാണ്. ഇതിന്റെ ആർസി ഉടമയുടെ കാര്യത്തിലും പൊലീസ് സംശയം ഉയർത്തുന്നുണ്ട്.

 

ഇരുവർക്കും ഇടയില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. സൈജുവിന‍ു ലോണെടുക്കുന്നതിനു സാങ്കേതിക തടസ്സമുള്ളതിനാൽ തന്റെ പേരിൽ വായ്പ എടുത്ത് വാഹനം വാങ്ങുകയായിരുന്നു എന്നാണ് കാർ ഉടമ അറിയിച്ചത്. കോഴിക്കോട് ജില്ലയിലെ സൈജുവിന്റെ ഇടപാടുകളും അന്വേഷണ പരിധിയിലേയ്ക്കു കൊണ്ടുവരാനാണ് പൊലീസ് ആലോചിക്കുന്നത്.

സൈജു ഏതായാലും ആയിരകണക്കിന് വീട്ടമ്മമാരെയാണ് അലോസരപ്പെടുത്തുന്നത്. സ്വന്തം പേരുകൾ പുറത്തു വരുമോ എന്ന ഭയത്തിൽ ആത്മഹത്യ നടന്നാൽ പോലും അത്ഭുതപെടാനില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (36 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (43 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (49 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (52 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (55 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends