Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഏത്‌ കാലത്താണ് ഇന്നാട്ടിലെ പോലീസ്‌ സേനക്ക്‌ പൗരനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്‌ ? ഒരു മൊഴി കൊടുക്കാനോ സാക്ഷി പറയാനോ പരാതി കൊടുക്കാനോ വേണ്ടി രണ്ടാമതൊന്ന് ചിന്തിക്കാതെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കയറി ചെല്ലാൻ ഒരു സാധാരണക്കാരന് എന്നാണ് സാധിച്ചിട്ടുള്ളത്‌ ? വഴി തെറ്റി പോയ കുട്ടിയെ വീട്ടിലെത്തിക്കുക എന്നതാണു പോലീസിന്റെ ജോലിയെന്ന് ആരോ എഴുതിയത്‌ വായിച്ച ഓർമ്മയുണ്ട്‌;ആഭ്യന്തര വകുപ്പ്‌ എന്നൊന്ന് കേരളത്തിലുണ്ടെങ്കിൽ പോലീസുകാർക്ക്‌ അത്‌ മനസ്സിലാക്കി കൊടുക്കും എന്ന് കരുതുന്നു;വിമർശനവുമായി സന്ദീപ് ജി വാര്യർ

30 NOVEMBER 2021 01:04 PM IST
മലയാളി വാര്‍ത്ത

ഏത്‌ കാലത്താണ് ഇന്നാട്ടിലെ പോലീസ്‌ സേനക്ക്‌ പൗരനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്‌ ? ഒരു മൊഴി കൊടുക്കാനോ സാക്ഷി പറയാനോ പരാതി കൊടുക്കാനോ വേണ്ടി രണ്ടാമതൊന്ന് ചിന്തിക്കാതെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കയറി ചെല്ലാൻ ഒരു സാധാരണക്കാരന് എന്നാണ് സാധിച്ചിട്ടുള്ളത്‌ ?പോലീസിനെ വിമർശിച്ച് സന്ദീപ് ജി വാര്യർ.

അദ്ദേഹത്തിൻെറ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; പിങ്ക് പോലീസിനെതിരായ ഹൈക്കോടതിയുടെ വിമർശനം കണ്ടു. പോലീസ്‌ ആ പെൺകുട്ടിയെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കണമായിരുന്നു എന്നാണ് കോടതി പറഞ്ഞത്‌. ഏത്‌ കാലത്താണ് ഇന്നാട്ടിലെ പോലീസ്‌ സേനക്ക്‌ പൗരനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്‌ ?

ഒരു മൊഴി കൊടുക്കാനോ സാക്ഷി പറയാനോ പരാതി കൊടുക്കാനോ വേണ്ടി രണ്ടാമതൊന്ന് ചിന്തിക്കാതെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കയറി ചെല്ലാൻ ഒരു സാധാരണക്കാരന് എന്നാണ് സാധിച്ചിട്ടുള്ളത്‌ ? ക്രിമിനൽ കേസുകളിൽ പ്രതിയായ 744 പോലീസുകാർ കേരളത്തിൽ ഉണ്ടെന്ന കണക്കുകൾ കഴിഞ്ഞ ദിവസമാണു പുറത്ത്‌ വന്നത്‌.

അതിൽ 18 പേരെ മാത്രമാണു കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ സർവ്വീസിൽ നിന്ന് പുറത്താക്കിയത് എന്നതു തന്നെ പോലീസിലെ ക്രിമിനലിസത്തിന്റെ വ്യാപ്തി കാണിക്കുന്നുണ്ട്‌. കൊളോണിയൽ ഭരണകാലത്ത്‌ സ്വാതന്ത്ര്യം കാംക്ഷിച്ചിരുന്നവരെ അടക്കിയിരുത്താൻ രൂപീകരിച്ച ഒരു സേന എന്നെങ്കിലും ജനാധിപത്യപരമായി പ്രവർത്തിക്കും എന്ന് ആഗ്രഹിക്കുന്നത്‌ തന്നെ അബദ്ധമാണ് .

അല്ലെങ്കിൽ തന്നെ ഗവർൺമെന്റിന്റെ ശമ്പളം വാങ്ങുന്ന പത്ത്‌ പേർ ചേർന്ന് ജനാധിപത്യപരമായി സമരം ചെയ്യുന്ന ഒരുത്തനെ വട്ടം ചേർന്ന് തല തല്ലി പൊളിക്കുന്ന സമ്പ്രദായം മറ്റെവിടെയാണുള്ളത്‌ ? വാഹന പരിശോധന എന്ന പേരിൽ നികുതിയടക്കുന്ന പൗരനെ ജീപ്പിനടുത്തേക്ക്‌ തെറി പറഞ്ഞ്‌ വിളിപ്പിച്ച്‌ SI യുടെ മുഖദാവിൽ കുമ്പിട്ട്‌ നിർത്തിക്കുന്ന ഏർപ്പാട്‌ ഏത്‌ നാട്ടിലാണുള്ളത്‌ ?

മുടി വളർത്തിയതിനും മുണ്ടിന്റെ കുത്തഴിച്ചിടാത്തതിനും അടി കൊണ്ട്‌ മരിച്ചവരുടെ ശരീരത്തിനു മുകളിൽ ഭയത്തിന്റെ കട്ടകൾ കൊണ്ട്‌ പണിതെടുത്തതാണു ഇന്നാട്ടിലെ ഓരോ പോലീസ്‌ സ്റ്റേഷനുകളും. അതിൽ ജനമൈത്രിക്കോ പിങ്ക്‌ പോലീസിനോ ഒന്നും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. നമ്മുടെ പോലീസ്‌ സേന നമ്മുടെ സമൂഹത്തിനു ചേർന്ന ഒരു നീതിനിർവ്വഹണ സംഘമല്ല.

ഇന്ന് വരെ അത്‌ അങ്ങനെയായിട്ടില്ല. ഇനിയെന്നെങ്കിലും ആകുമെന്ന പ്രതീക്ഷ പോലും വിദൂരത്താണ് . വഴി തെറ്റി പോയ കുട്ടിയെ വീട്ടിലെത്തിക്കുക എന്നതാണു പോലീസിന്റെ ജോലിയെന്ന് ആരോ എഴുതിയത്‌ വായിച്ച ഓർമ്മയുണ്ട്‌. ആഭ്യന്തര വകുപ്പ്‌ എന്നൊന്ന് കേരളത്തിലുണ്ടെങ്കിൽ പോലീസുകാർക്ക്‌ അത്‌ മനസ്സിലാക്കി കൊടുക്കും എന്ന് കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (35 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (42 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (48 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (51 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (54 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends