Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈജുവിന്റെ ജാമ്യപക്ഷ കോടതി തള്ളി;മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ; സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാനൊരുങ്ങി പോലീസ്

30 NOVEMBER 2021 02:24 PM IST
മലയാളി വാര്‍ത്ത

വെറുമൊരു അപകട മരണം എന്ന തലത്തിലേക്ക് ഒതുങ്ങി പോകാവുന്ന കേസായിരുന്നു മോഡലുകളുടെ മരണം. തുടക്കം മുതൽ ദുരൂഹതകൾ ഉയർന്ന ഈ കേസ് ഇപ്പോൾ സൈജു എന്ന വ്യക്തിയിൽ എത്തി നിൽക്കുകയാണ്.സൈജുവിന്റെ ജാമ്യപക്ഷ തള്ളിയിരിക്കുകയാണ് ഇനി മൂന്ന് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ തുടരും.

സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറെടുക്കുകയാണ് പോലീസ്.. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. സൈജു വിൽ നിന്നും മോഡലുകളെ സംരക്ഷിക്കാൻ ഡ്രൈവർ നന്നേ പരിശ്രമിച്ചു പക്ഷേ മത്സരയോട്ടം ഇവരെ അപകടത്തിലേക്ക് നയിക്കുകയായിരുന്നു.പോലീസിന്റെ റിപ്പോർട്ടിൽ സൈജുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ കൂടെ ഉൾപ്പെടുത്തിയിരിക്കുകയാണ്.

 വാഹനാപകടത്തിന്റെ മുഖ്യ കാരണം സൈജു തങ്കച്ചൻ പിന്തുടർന്നതാണ് എന്നു പറഞ്ഞിരിക്കുകയാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു . സൈജു ലഹരിക്ക് അടിമയാണെന്നും നിരവധിപ്പേരെ ലഹരി ഉപയോഗത്തിലേക്കു കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചിരുന്നതായും വ്യക്തമായി എന്നും അദ്ദേഹം വെളിപ്പെടുത്തി .

ഇയാൾ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് സൈജു . ഇതിന്റെ തെളിവ് പൊലീസിനു കിട്ടിയിട്ടുണ്ട്. സൈജുവിന്റെ സ്വഭാവം സംബന്ധിച്ച് വിശദമായി അന്വേഷിച്ചു . അപ്പോൾ നിയമവിരുദ്ധമായ ഒരുപാടു കാര്യങ്ങൾ കണ്ടെത്തിയെന്ന വന്നിരിക്കുകയാണ്. സൈജുവിന്റെ ചൂഷണത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കുമെന്ന നിലപാടിലാണ് പോലീസ് .

സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുക എന്ന നീക്കം നടത്താനും പദ്ദതിയുണ്ട് . ഇയാളുടെ അതിക്രമത്തിന് ഇരയായവർ ആരെങ്കിലും മുന്നോട്ടു വന്നാൽ പരാതി സ്വീകരിക്കുമെന്നും കമ്മിഷണർ തുറന്നടിച്ചു. സൈജുവിന്റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിക്കുകയാണ്. ഈ ഘട്ടത്തിലാണ് കമ്മിഷണർ പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്നു കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയയ്ക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (27 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (36 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (47 minutes ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (59 minutes ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends