കളമശ്ശേരിയില്‍ മെട്രോ പാലത്തിന് കീഴിലുള്ള വിളക്ക് കാലില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത.... ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെങ്കിലും ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ല! എറണാകുളത്തുനിന്ന് വരും വഴി കാറില്‍ കയറിയ യുവാവ് സുഹാനയുടെ പരിചയക്കാരനാണെന്ന പറഞ്ഞ് പരിചയപ്പെടുത്തിയതായി സല്‍മാന്റെ മൊഴി... കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്....

വളരെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കളമശ്ശേരിയില്‍ മെട്രോ പാലത്തിന് കീഴിലുള്ള വിളക്ക് കാലില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത വർധിക്കുകയാണ്. യുവതിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് പോലീസിനെ സംശയത്തിലാക്കുന്നത്. അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന സല്‍മാന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെങ്കിലും ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ലാത്തതാണ് ദുരൂഹത ഉയര്‍ത്തുന്നത്. കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മുങ്ങിയതാണോ കാണാതായതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം. എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്റെ മൊഴി. തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സല്‍മാന്റെ ഭാഷ്യമെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























