ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

ആര്യനാട് ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. പനയ്ക്കോട് കുര്യാത്തി രാഖിഭവനില്‍ രാജേന്ദ്രന്റെ ഭാര്യ ജലജകുമാരി (49)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.45 മണിയോടെ ആലുംകുഴിയിലാണ് അപകടം.
തൊഴിലുറപ്പ് സ്ഥലത്തേക്ക് ജോലിക്ക് എത്തിക്കുന്നതിനായി രാജേന്ദ്രന്‍, ഭാര്യ ജലജകുമാരിയെ സ്കൂട്ടറില്‍ കൊ ണ്ടുപോകുകയായിരുന്നു.വളവു തിരിയുന്നതിനിടെ ടിപ്പര്‍ലോറിയുടെ വശം എതിര്‍ദിശയില്‍നിന്ന് എത്തിയ സ്കൂട്ടറില്‍ തട്ടി. ഇതേത്തുടര്‍ന്ന് ജലജകുമാരി ടിപ്പറിന്റെ അടിയിലേക്കും ഭര്‍ത്താവ് എതിര്‍ദിശയിലേക്കും തെറിച്ചു വീഴുകയായിരുന്നു .
ജലജകുമാരി സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ നിസാരപരിക്കേറ്റ രാജേന്ദ്രനെ നെടുമങ്ങാട് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വിട്ടു. ജലജകുമാരിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha























