Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ റെയില്‍ സമ്പൂര്‍ണ ഹരിത പദ്ധതി; പദ്ധതിക്ക് തുരങ്കം വയ്ക്കാനായി അവിശുദ്ധ സഖ്യത്തിന്റെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

30 NOVEMBER 2021 08:00 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പ്രഖ്യാപിച്ച കെ റെയില്‍ പദ്ധതിക്ക് തുരങ്കം വയ്ക്കാനായി ഒരു അവിശുദ്ധ സഖ്യത്തിന്റെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള എല്‍ഡിഎഫ് ധര്‍ണയിലാണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്. കേരളത്തിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ഭാവി വികസനത്തിന് വലിയ രീതിയില്‍ സഹായകമാവുന്ന പദ്ധതിയാണ് കെ റെയില്‍. പദ്ധതിയുടെ സ്ഥലമെടുക്കുമ്ബോഴുള്ള നഷ്ടപരിഹാരത്തിന് 7075 കോടി രൂപ പദ്ധതിയുടെ ഭാഗമായി തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു. പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 4460 കോടി രൂപ മാറ്റി വച്ചു. പദ്ധതിക്കായുള്ള പുനരധിവാസത്തിനായി 1730 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ന്യായമായ നഷ്ടപരിഹാരം കൃത്യമായ പുനരധിവാസ പദ്ധതി എന്നിവയെല്ലാം ഉറപ്പാക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ സമ്ബൂര്‍ണ ഹരിത പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ മാത്രമല്ല ഈ റെയിലിലൂടെ സഞ്ചരിക്കുക. ചരക്കുകടത്തിനും കെ റെയില്‍ ഉപയോഗിക്കും. റോഡുകളിലൂടെ പോകുന്ന ചരക്ക് വണ്ടികളുടെ വ്യാപനം കുറയ്ക്കാന്‍ കെ റെയില്‍ സഹായകമാവും. അത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

കേരളം ഒരിഞ്ച് മുന്നോട്ട് പോകത്തക്ക തരത്തിലുള്ള ഒരു കാര്യവും ഇവിടെ സംഭവിക്കാന്‍ പാടില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ അവിശുദ്ധ സഖ്യം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ അവിശുദ്ധ കൂട്ടുകെട്ട് തിരഞ്ഞെടുപ്പിന് ശേഷം തുടരുകയാണ്. ആ കൂട്ടത്തില്‍ ബിജെപിയും ഉള്ളതിനാല്‍ കേന്ദ്രത്തെ കേരളത്തിലെ വികസനത്തിന് എതിരായ ഇടപെടീക്കാനുള്ള ശ്രമവും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ജമാഅത്ത് ഇസ്ലാമിയും എല്ലാം ഒരേ സ്വരത്തില്‍ കേരളത്തിനെതിരെ സംസാരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് കേരളത്തിനെതിരായ കേന്ദ്രത്തിന്റെ നീക്കങ്ങളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംതൃപ്തമായ സംസ്ഥാനങ്ങള്‍ എന്നത് ഫെഡറല്‍ സംവിധാനത്തില്‍ പ്രധാനമാണ്. എന്നാല്‍ ആ സംതൃപ്തി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല. ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് നാടെന്ന നിലയില്‍ കേരളത്തെ വേദനിപ്പിക്കുന്നതാണ്. തിരുവനന്തപുരം കേന്ദ്രമായുള്ള റെയില്‍വേ സോണ്‍ അടക്കം ന്യായമായി ലഭിക്കേണ്ട പല പദ്ധതികളും കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് കാരണം കേരളത്തിന് ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends