ക്വാറിയില്‍ വെടിമരുന്ന് നിറച്ചു വെച്ച കരിങ്കല്‍കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചു; സ്‌ഫോടനത്തിൽ ഒരാള്‍ മരിച്ചു; സംഭവത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്

കാസര്‍കോട് കാഞ്ഞങ്ങാട് പരപ്പ കോളിയാറില്‍ ക്വാറിയില്‍ സ്‌ഫോടനം. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കല്‍കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാള്‍ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്. 50 വയസായിരുന്നു. കോളിയാര്‍ നാഷണല്‍ മെറ്റല്‍സ് ക്വാറിയിലാണ് അപകടം. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
സ്‌ഫോടനം ഉണ്ടായ സാഹചര്യം ഉള്‍പ്പെടെ പരിശോധിക്കും. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിലെ വീഴ്ചയാണോ അപകടകാരണമെന്നും അന്വേഷിക്കും. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രഭാകരന്‍, സുമ എന്നിവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























