സ്പോക്കണ് ഇംഗ്ലിഷ് പഠിക്കാന്‍ എത്തിയ പത്തൊമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; പെൺകുട്ടിയുടെ പരാതിയിൽ ട്യൂഷന് സെന്റർ ഉടമ പിടിയില്‍

സ്പോക്കണ് ഇംഗ്ലിഷ് പഠിക്കാന്‍ എത്തിയ പത്തൊമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന് സെന്റര്‍ ഉടമ പിടിയില്‍. അരുവിക്കര സ്വദേശി മോഹന്‍ സരൂപി(58)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പലയിടങ്ങളിലായി കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ സ്പോക്കണ് ഇംഗ്ലീഷ് ട്യൂഷന് സെന്റര്‍ ആരംഭിച്ചത്. പഠിക്കാനെത്തുന്ന വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുകയും പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മറ്റ് വിദ്യാര്‍ഥികള്‍ ഇല്ലാത്ത സമയത്ത് ക്ലാസ് എടുക്കാനെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയെ സെന്ററില്‍ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി അരുവിക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് നേരത്തെ ഇയാളുടെ ഉടമസ്ഥതയിലുള്ള കണ്ണട കടയില്‍ വച്ച് നാട്ടുകാര്‍ ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha