ക്രൈംബ്രാഞ്ച് ശ്രമിച്ചത് അന്വേഷണം അട്ടിമറിക്കാൻ; പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബിഐ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സിബിഐ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്. സിബിഐ അന്വേഷണത്തില്‍ അറസ്റ്റിലാകാതെ ചിലര്‍ ഇപ്പോഴും പുറത്തുണ്ടെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു. ഏതെങ്കിലും തരത്തില്‍ നിയമ നടപടി സാധ്യമാണെങ്കില്‍ അതിനും തയാറാണ് .ക്രൈംബ്രാഞ്ച് ശ്രമിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്. കൃത്യം നടന്നിട്ട് മൂന്നു വര്‍ഷമായി. തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടുവെന്നും കൃപേഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നര കോടിയിലധികം ചിലവഴിച്ച് നിതീക്കായി പോരാടുന്ന ഞങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നു കുറ്റപത്രത്തിലുണ്ട്. സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പടെ 24 പേര്‍ക്കെതിരെയാണു കുറ്റപത്രം.കൊലപാതകം, ഗൂഢാലോചന നിയമവിരുദ്ധമായി സംഘം ചേരല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്കു സംരക്ഷണം നല്‍കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
സിപിഐഎം മുന്‍ പേരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി.കുപ്രസിദ്ധ തീവ്രവാദ സംഘടനകളെ പോലെ ക്രൂരമായി കൊല നടത്തുന്ന സംഘടനയാണ് സിപിഐഎമെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ ആരോപിച്ചിരുന്നു. കൊലപാതകം നടത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന സന്ദേശമാണ് സിപിഐഎം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ കോടികള്‍ ഖജനാവില്‍ നിന്ന് മുടുക്കിയത് പാര്‍ട്ടി നേതാക്കള്‍ പ്രതിയാകും എന്ന ഭയം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha