വിവാഹത്തിനിടെ വധുവിന് തലകറക്കം;ഇതിനിടയിൽ വെളുത്ത ഗൗണിൽ മലവിസർജ്ജനം; വിവാഹ ദിവസത്തിലെ നാടകീയമായ സംഭവങ്ങൾ ഇങ്ങനെ

വിവാഹത്തിനിടെ വധുവിന് തലകറക്കം.ഇതിനിടയിൽ വെളുത്ത ഗൗണിൽ അപ്പിയിട്ട് അനന്തരവൻ.നടന്നത് നാടകീയമായ സംഭവ വികാസങ്ങൾ. വീഡിയോ ഇതിനോടകം വൈറൽ. വെളുത്ത ഗൗൺ ധരിച്ച ഹോളി എന്ന കല്യാണപ്പെണ്ണിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു.സഹായത്തിനായി ഭാവി ഭർത്താവിന്റെ സഹായം തേടുന്നുമുണ്ട്.
വിവാഹം നടക്കുന്ന ഫ്ലോറിഡയിലെ ഈർപ്പം മൂലം ബോധരഹിതയായ യുവതിയെ ജാക്‌സണും പുരോഹിതനും താങ്ങുന്നുണ്ട്. വധുവിന്റെ കൈക്കുഞ്ഞായ അനന്തരവൻ പിന്നീട് അവളുടെ വിവാഹ വസ്ത്രത്തിൽ മലവിസർജ്ജനം ചെയ്യുകയായിരുന്നു . ടിക് ടോക്ക് വീഡിയോയിലൂടെ സംഭവം പുറത്തായത് .
ടിക് ടോക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്ത ഹോളി പറയുന്നതത് തനിക്ക് സുഖമില്ലെന്ന് വരനായ ജാക്‌സണോട് നേരത്തെ പറഞ്ഞിരുന്നു.എന്നാൽ താൻ അവൾ തമാശ പറയുകയാണെന്നായിരുന്നു വരൻ കരുതി. വീഡിയോയുടെ അടിക്കുറിപ്പിൽ തന്റെ അനന്തരവന്റെ പ്രവർത്തിയും ഹോളി പരാമർശിച്ചു, "ഞാൻ ഛർദ്ദിക്കുന്നതിനിടയിൽ എന്റെ കുഞ്ഞ് മരുമകൻ എന്റെ വസ്ത്രത്തിൽ മലവിസർജ്ജനം നടത്തി."
ഈ വീഡിയോ ഇതിനോടകം 3.7 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടിയിരിക്കുകയാണ് . വിവാഹ ദിവസം താൻ ഒന്നും കഴിച്ചില്ലെന്നും ശരിക്കും നിർജലീകരണം സംഭവിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. കുറഞ്ഞ രക്തസമ്മർദ്ദവും ഇരുമ്പിന്റെ അളവ് കുറവും ഹോളിയെ ബാധിച്ചിരുന്നു.
എന്നാലും കല്യാണ ദിവസത്തിലെ സംഭവങ്ങൾ ആ ദിവസത്തെ കുളമാക്കാൻ വധൂവരന്മാർ അനുവദിച്ചില്ല. ഡ്രസ് ഡ്രൈ ക്ലീൻ ചെയ്ത ശേഷം ഹണിമൂണിനായി ന്യൂയോർക്കിലേക്ക് പോകുകയും ചെയ്തു . ബ്രൂക്ലിൻ ബ്രിഡ്ജിൽ നിന്ന് ചില സൂപ്പർ ചിത്രങ്ങൾ ക്ലിക്കുചെയ്തുകൊണ്ട് അവർ ഇരുവരും സോഷ്യൽ മീഡിയയിലുമെത്തുകയായിരുന്നു .
https://www.facebook.com/Malayalivartha