സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ജവാദ് ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തില്‍ ഉണ്ടാകില്ലെന്നും, ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ മഴ വരെ ലഭിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് ഷട്ടറുകള്‍ തുറന്നും അടച്ചും തമിഴ്‌നാട്. ഇന്നലെ വൈകിട്ടോടെ ജലനിരപ്പ് 142 അടിയിലെത്തിയതോടെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി.
ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം നാല് ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ 1682.44 ഘനയടി ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. രാത്രിയില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നേക്കും.
ടണല്‍ വഴി തമിഴ്‌നാട്ടിലേക്ക് സെക്കന്‍ഡില്‍ 1867 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്.
"
https://www.facebook.com/Malayalivartha