സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് പോകവേ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കു പോയ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മുങ്ങി മരിച്ചു. വെള്ളിക്കുളം കരിമ്പന്‍ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഇ.ജി. അജിനാണു(25) വാണ് കയത്തില്‍ മുങ്ങി മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം വാഗമണ്‍ സന്ദര്‍ശിക്കുവാനായി എത്തിയതായിരുന്നു അജിന്‍. ഇന്നലെ ഉച്ചയ്ക്ക് സുഹൃത്തുക്കളില്‍ ഒരാളുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തീക്കോയിയിലെ തോട്ടത്തിലെത്തിയ ഇവര്‍ തോട്ടത്തിനു സമീപമുള്ള കയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കുളിക്കുന്നതിനിടെ അജിന്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നീന്തുകയും കയത്തില്‍ താഴ്ന്നു പോകുകയുമായിരുന്നു. ആ കാഴ്ച കണ്ട് നിലവിളിച്ച സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തംഗം പി എസ് രതീഷിന്റെ നേതൃത്വത്തില്‍ യുവാവിനെ മുങ്ങി എടുക്കുകയായിരുന്നു.
ഉടന്‍ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
"
https://www.facebook.com/Malayalivartha