കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം സര്‍വീസുകള്‍ വിജയമായതോടെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും സര്‍വീസ് തുടങ്ങുന്നു... തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പിന് തിരുവനന്തപുരം, കൊല്ലം, ഡിപ്പോകളില്‍നിന്ന് സര്‍വീസ് തുടങ്ങാന്‍ തീരുമാനം

കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം സര്‍വീസുകള്‍ വിജയമായതോടെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും സര്‍വീസ് തുടങ്ങുന്നു... തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പിന് തിരുവനന്തപുരം, കൊല്ലം, ഡിപ്പോകളില്‍നിന്ന് സര്‍വീസ് തുടങ്ങാന്‍ തീരുമാനം. മുന്‍കൂട്ടി ബുക്കുചെയ്യാവുന്നതാണ്.
ധനുമാസ തിരുവാതിരയ്ക്ക് മുന്നോടിയായാണ് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം.ഈ ദിവസങ്ങളില്‍ രണ്ടുസ്ഥലങ്ങളില്‍നിന്നും വിവിധ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് തിരുവൈരാണിക്കുളത്ത് എത്തിച്ചേരുന്നതാണ് സര്‍വീസ്.
പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളെ ഇതേരീതിയില്‍ ബന്ധിപ്പിച്ച് സര്‍വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ റൂട്ടും സമയക്രമവും തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നവംബര്‍ ആദ്യം കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച, വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ട്രിപ്പുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.
26 ടൂറിസം സര്‍വീസുകള്‍
ടൂറിസം കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. വിവിധ ഡിപ്പോകളില്‍നിന്ന് ഇപ്പോള്‍ നടത്തുന്നത് 26 ബസ് സര്‍വീസുകള്‍. അവ ചുവടെ:മലപ്പുറം-മൂന്നാര്‍, ചാലക്കുടി-മലക്കപ്പാറ, ഹരിപ്പാട്-മലക്കപ്പാറ, തിരുവല്ല-മലക്കപ്പാറ, ആലപ്പുഴ-മലക്കപ്പാറ, കുളത്തൂപ്പുഴ-മലക്കപ്പാറ, പാലാ-മലക്കപ്പാറ, മലമ്പുഴ-മലക്കപ്പാറ, ഇരിങ്ങാലക്കുട-മലക്കപ്പാറ, കോട്ടയം-മലക്കപ്പാറ, പാലക്കാട്-മലക്കപ്പാറ, പാലക്കാട്-നെല്ലിയാമ്പതി, തിരുവല്ല-വാഗമണ്‍-പരുന്തുംപാറ, പൊന്‍കുന്നം-വാഗമണ്‍-പരുന്തുംപാറ, കോട്ടയം-പരുന്തുംപാറ, ചങ്ങനാശ്ശേരി-കുമ്പളങ്ങി, ചാലക്കുടി-സാഗരറാണി, ഇരിങ്ങാലക്കുട-നെല്ലിയാമ്പതി, കോതമംഗലം-ലക്ഷ്മി എസ്റ്റേറ്റ് -മൂന്നാര്‍, ഹരിപ്പാട്-അരിപ്പ, ആലപ്പുഴ-അരിപ്പ, മാവേലിക്കര-അരിപ്പ, കൊട്ടാരക്കര-അരിപ്പ, മലപ്പുറം-വയനാട്, താമരശ്ശേരി-വനപര്‍വം. അരിപ്പയില്‍ 16 കിലോമീറ്റര്‍ ട്രെക്കിങ്ങും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha