സൈജു തങ്കച്ചന്റെ ലഹരിക്കടിമകളായ കൂട്ടുകാരികളെ പിടികൂടുമെന്ന് കൊച്ചി പോലീസ് പത്ര സമ്മേളനം നടത്തിയതോടെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇരിക്കപ്പൊറുതിയില്ല... ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത പത്തോളം യുവതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് കൊച്ചി കമ്മീഷണര്‍ക്ക് വിനയായത്... നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടില്‍ കമ്മീഷണര്‍

സൈജു തങ്കച്ചന്റെ ലഹരിക്കടിമകളായ കൂട്ടുകാരികളെ പിടികൂടുമെന്ന് കൊച്ചി പോലീസ് പത്ര സമ്മേളനം നടത്തിയതോടെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇരിക്കപ്പൊറുതിയില്ല.
ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത പത്തോളം യുവതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് കൊച്ചി കമ്മീഷണര്‍ക്ക് വിനയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമ്പന്നരും സ്വാധീനമുള്ളവരുമായ വി.ഐ പികളാണ് കമ്മീഷണര്‍ നാഗരാജുവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ രാഷ്ട്രീയ സ്വാധീനമുള്ള നിരവധിയാളുകളുണ്ട്. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് കമ്മീഷണറുടെ നിലപാട്.
ഉന്നത പോലീസുദ്യോഗസ്ഥര്‍ സൈജുവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലഹരി പാര്‍ട്ടി നടന്ന ഹോട്ടലില്‍ തന്നെ ഉന്നതനായ ഒരു പോലീസുദ്യോസ്ഥന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പോലീസുദ്യോഗസ്ഥന്റെ സ്വാധീനഫലമായി ആ വാര്‍ത്ത മുങ്ങി.
അതേ സമയം മലയാളിയല്ലാത്ത കമ്മീഷണര്‍ക്ക് കേരളത്തിലെ ക്രിമിനലുകളുടെ യഥാര്‍ത്ഥ സ്വഭാവം അറിയില്ലെന്ന് പറയുന്ന ആളുകളും കൊച്ചിയിലുണ്ട്. സൈജു തങ്കച്ചന്‍ നിസാരക്കാരനല്ലെന്ന് പറയുന്നവരാണ് കൊച്ചിക്കാരില്‍ അധികവും. എല്ലാ കരയിലും ആടി തകര്‍ത്തവനാണ് തങ്കച്ചന്‍.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് നീക്കം. സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളുള്‍പ്പെടെ 17പേര്‍ക്കെതിരേ കേസെടുത്തതായും കമ്മിഷണര്‍ വ്യക്തമാക്കി.
സൈജുവിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ലഹരി പാര്‍ട്ടി നടന്ന ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തി.സൈജു തങ്കച്ചനൊപ്പം വിവിധ ജില്ലകളില്‍ ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
എല്ലാ ജില്ലകളിലും സൈജുവിന് ഇത്തരം വനിതാ കണക്ഷനുകളുണ്ട്. സൈജു വനിതകളെ തന്റെ പാട്ടിലാക്കുന്നത് ലഹരി നല്‍കിയാണ്. വനിതാ കണക്ഷനുകള്‍ സമ്പന്ന വീടുകളിലെ പെണ്‍കുട്ടികളാണെന്നാണ് ലഭിക്കുന്ന സൂചന.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ച് ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും പോലീസിന് ലഭിച്ചത്. ഇത് കൂടാതെ ലഹരി ഉപയോഗം സംബന്ധിച്ച കൂടുതല്‍ തെളിവുകളും പോലീസിന് ലഭിച്ചതായി കമ്മിഷണര്‍ പറഞ്ഞു. യുവതികള്‍ ഉള്‍പ്പെടെ എല്ലാവരേയും ഉടന്‍ കസ്റ്റഡിയിലെടുക്കും.
സൈജുവിനെതിരെ വിവിധ ജില്ലകളിലായി ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സൈജുവിന്റെ ഫോണിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള മൂന്ന് ഫ്‌ളാറ്റുകളിലാണ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്.
ഇതിലൊന്ന് സൈജുവിന്റെ ഫ്‌ളാറ്റാണ്. ഒന്നാം ലോക്ഡൗണിന് ശേഷമാണ് ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ ആരംഭിച്ചത്. ലോക് ഡൗണ്‍ കാലത്ത് ലഹരികിട്ടാത്ത ഒരു സാഹചര്യം നിലവിലുണ്ടായിരുന്നു.ഇക്കാലത്താണ് തങ്കച്ചന്‍ പണക്കാരനായത്.
കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസില്‍ വനം വകുപ്പും സൈജുവിനെതിരേ കേസെടുത്തേക്കുമെന്നാണ് വിവരം. എന്നാല്‍ സൈജു തങ്കച്ചനെതിരെ നിസാര വകുപ്പില്‍ കേസെടുക്കാനും നീക്കം നടത്തുന്നുണ്ട്. കേരളത്തിലാകുമ്പോള്‍ എന്തും നടക്കാന്‍സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha