ബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്... ഇന്ന് ഹൈക്കോടതിക്ക് സമീപം ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും, ബിനീഷിനൊപ്പം പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസും

ബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്. ഇന്ന് 11.30ന് ഹൈക്കോടതിക്ക് സമീപം ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. കെഎച്ച്സിസിഎ കോംപ്ലക്സില്‍ 651ആം നമ്പര്‍ മുറിയിലാണ് ഓഫീസ്.
ബിനീഷിനൊപ്പം പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസുമുണ്ട്. മൂവരും സഹപാഠികളായിരുന്നു. 2006ലാണ് ബിനീഷും ഷോണും അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത്.
ഷോണ്‍ രണ്ട് കൊല്ലം പ്രാക്ടീസും ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന്‍ എത്തില്ലെങ്കിലും, പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുത്തേക്കും. ബിനീഷും, ഷോണും നീനുവും 2006ല്‍ എന്റോള്‍ ചെയ്തതാണ്. ഷോണ്‍ രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha