'തൃശ്ശൂര്‍ പൂരം തന്നെ ഒരു ഉദാഹരണമാണ്.. ഗേ കളുടെ ഉത്സവമാണത്. എങ്ങാനും പൂരം കാണാനെത്തുന്ന സ്ത്രീകളെ ശരീരമായി മാത്രംകാണും. സ്ത്രീകള്‍ ഒരുമിച്ചു കൂടുകയോ.. ഒരുമിച്ച് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യുകയോ താമസിക്കുകയോ ചെയ്താല്‍ അപ്പോള്‍ അസ്വസ്ഥതകള്‍ ഉയന്നുവരുന്നതായി കാണാം...' വൈറലായി കുറിപ്പ്
സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്നത് പലതരം കഷ്ടപ്പാടുകളാണ്. ഇപ്പോഴിതാ അത്തരത്തിൽ സ്ത്രീകളെ ആധാരമാക്കി സമൂഹമാധ്യമത്തില്‍ പിന്നണി ഗായിക പുഷ്പവതി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. സ്ത്രീകള്‍ പുരുഷന് എല്ലാം സമര്‍പ്പിച്ചു കൊടുത്ത് കൊടുത്താണ് ഈ സമൂഹം ഇത്രമേല്‍ പുരുഷാധിപത്യം നിറഞ്ഞതായതെന്നും സകലമാന അടുക്കളഭാരവും വൃത്തിഭാരവും മറ്റ് അധികാഭാരവും ചുമന്നു കൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് ഫ്രീ ആകാന്‍ ധാരാളം സാഹചര്യം ഒരുക്കിക്കൊടുക്കുമെന്നും പുഷ്പവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാകുന്നു.
കുറിപ്പ് പൂര്‍ണ്ണ രൂപം ഇങ്ങനെ;
വ്യക്തിപരമല്ല ഈ കുറിപ്പ് അതുകൊണ്ട് എന്റെ വ്യക്തിപരതയില്‍ ചുഴിഞ്ഞുള്ള കമെന്റുകള്‍ ഡിലിറ്റ് ചെയ്യും. ഈ എഴുത്ത് സ്ത്രീകള്‍ ക്ക് റിസര്‍വ് ചെയ്തതാണ് എന്ന് പ്രത്യേകം പറയുന്നു സ്ത്രീകള്‍ പുരുഷന് എല്ലാം സമര്‍പ്പിച്ചു കൊടുത്ത് കൊടുത്താണ് ഈ സമൂഹം ഇത്രമേല്‍ പുരുഷാധിപത്യം നിറഞ്ഞതായത്.
സ്ത്രീ എനര്‍ജിയുടെ കലവറ യാണ്.പക്ഷെ സകലമാന അടുക്കളഭാരവും വൃത്തിഭാരവും മറ്റ് അധികാഭാരവും ചുമന്നു ഈ പുരുഷന്‍മാര്‍ക്ക് . ഫ്രീ time ധാരാളം ഉണ്ടാകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കും (അങ്ങനെയൊന്നും അല്ലാത്ത ആണും പെണ്ണും ഉണ്ട് എന്നത് വിസ്മരിച്ചല്ല ഇതെഴുതുന്നത്) അവരെ ശക്തിപ്പെടുത്തും ക്രീയേറ്റീവ് എനര്‍ജി ക്ക് വേണ്ട എല്ലാ സപ്പോര്‍ട്ടും കൊടുക്കും എന്നാല്‍ പുരുഷന്മാര്‍ എന്താണ് പകരം ചെയ്യുന്നത്..
അവര്‍ പുരുഷന്മാരില്‍ തന്നെ സൗഹൃദപ്പെട്ട് പരസ്പരം എനര്‍ജി കൈമാറും ഡിസ്കഷന്‍സ് മുഴുവന്‍ പുരുഷന്‍ തന്റെ സൗഹൃദത്തിലെ പുരുഷന്മാരോട് പങ്കുവക്കും. യാത്രകള്‍ തങ്ങളുടെ പുരുഷ സുഹൃത്തുക്കളോടൊപ്പം നടത്തി ആസ്വദി ക്കും സ്ത്രീകള്‍ അവരുടെ സൗഹൃദ പരിസരത്തില്‍ പൊതുവെ ഉണ്ടാവാറില്ല.. തൃശ്ശൂര്‍ പൂരം തന്നെ ഒരു ഉദാഹരണമാണ്.. ഗേ കളുടെ ഉത്സവമാണത്. എങ്ങാനും പൂരം കാണാനെത്തുന്ന സ്ത്രീകളെ ശരീരമായി മാത്രംകാണും. സ്ത്രീകള്‍ ഒരുമിച്ചു കൂടുകയോ.. ഒരുമിച്ച് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യുകയോ താമസിക്കുകയോ ചെയ്താല്‍ അപ്പോള്‍ അസ്വസ്ഥതകള്‍ ഉയന്നുവരുന്നതായി കാണാം.
സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചു സകലം മറന്ന് ഒന്ന് പൊട്ടിച്ചിരിച്ചാല്‍ എന്തോ അസ്വാ ഭാവികമായി കരുതുന്ന ഭര്‍ത്താക്കന്‍ മാര്‍, കാമുകന്മാര്‍എന്നുവേണ്ടാ.. കുടുംബത്തിലെ സ്ത്രീകള്‍ വരെ പറയും അധികമായാല്‍ അമൃതും വിഷമാണ് ട്ടാ എന്നൊക്ക. അത് പെണ്‍കുട്ടികള്‍ക്ക് മാത്രം കിട്ടുന്ന ഉപദേശമായിട്ടാണ് നിലവില്‍ ഉള്ളത്.
പലപ്പോഴും മനസ്സില്‍ തോന്നിയ ഒരു ചോദ്യമാണ്.. മനുഷ്യര്‍ക്ക് പരസ്പരം സംവേദനാത്മകമായ സ്നേഹം, സൗഹൃദം പ്രണയം,ഒക്കെ ഉണ്ടാകുമ്ബോള്‍ അത് പല പേരുകളില്‍ അറിയപ്പെടുന്നതിലെ യുക്തി എന്താണ് എന്ന്. ലെസ്ബിയന്‍ ഗേ ബൈ സെക്ഷ്വല്‍ എന്നൊക്ക.. സംവേദനം ഉള്ളിടങ്ങളില്‍ സംഭവിക്കാവുന്ന വളരെ നോര്‍മലായ കാര്യമല്ലേ അത്. എനിക്ക് തോന്നുന്നത് ശരീരവുമായി ബന്ധപ്പെടുത്തി വളരെ ഭൗതി കമായി കാണുന്നത് കൊണ്ടാകുമോ സമൂഹം ഇങ്ങനെ മനുഷ്യരുടെ സ്നേഹ സംവേദന ഇടങ്ങളെ വേര്‍തിരിച്ചു കാണുന്നത്?
സ്ത്രീ യെ ശരീരമായി മാത്രം കാണുകയും സൗഹൃദത്തിനുള്ള, സംവേദനത്തിനുള്ള സാധ്യത ഇല്ലാതാവുകയുമല്ലേ ചെയ്യുന്നത്.?കേരളത്തിലെ പുരുഷുക്കളെക്കാള്‍ സ്ത്രീകള്‍ക്കാണ് സംവേദനക്ഷമത കൂടുതല്‍ എന്ന് തോന്നിയിട്ടുണ്ട്. വളരെ ക്രീയേറ്റീവ് എനര്‍ജിയുള്ള സ്ത്രീകള്‍ കേരളത്തില്‍ ഉണ്ട്.. എത്രയോ നന്നായി കവിതകള്‍ എഴുതുന്നവര്‍ കഥാകൃത്തുക്കള്‍ നാടകങ്ങള്‍, സിനിമകള്‍, ചെയ്യുന്നവര്‍ ബിസിനസ് സംരംഭകര്‍,സംഗീത സംവിധായികമാര്‍, നല്ല ദിശാ ബോധമുള്ള സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍,ഗായികമാര്‍,എന്ന് വേണ്ട..
എന്തൊരു എനര്‍ജി യുള്ള പെണ്ണുങ്ങളാണ് ഇവിടെയുള്ളത്.. പക്ഷെ ആധികാരികമായ ഇടങ്ങളില്‍ അവര്‍ എത്തുന്നില്ല.എങ്കിലും ഇന്നത്തെ കാലത്തെ സ്ത്രീകള്‍ കുറെ കൂടി ആര്‍ജ്ജവത്തോടെ മുന്നോട്ട് വരുന്ന കാഴ്ച വളരെ സന്തോഷം നല്‍കുന്നതാണ്.പെണ്ണുങ്ങള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകുമ്ബോള്‍ എന്ത് രസാണ്
എനിക്ക് പെണ്ണുങ്ങളോട് പറയാനുള്ളത്… പെണ്ണുങ്ങളെ… നിങ്ങള്‍ തമ്മില്‍ സൗഹൃദത്തിലാവുക .. പൊതുവായ സന്തോഷങ്ങള്‍ പങ്കു വക്കുക . പരസ്പരം ശക്തികൊടുത്ത് ശക്തരാവുക .നമ്മളുടെ പൊതു ഇടങ്ങള്‍ നമ്മളാല്‍ സമൃദ്ധമാകട്ടെ.
https://www.facebook.com/Malayalivartha