റോഡുകള്‍ ഏത് വകുപ്പിന്റേതെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല... എല്ലാ റോഡുകളും നന്നാവണമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

റോഡുകള്‍ ഏത് വകുപ്പിന്റേതെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. എല്ലാ റോഡുകളും നന്നാവണമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡില്‍ ഏകദേശം ഒരുലക്ഷം കിലോമീറ്ററില്‍ അധികം റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഞങ്ങളെ ഏല്‍പ്പിച്ച പ്രവര്‍ത്തനം നന്നായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം് പറഞ്ഞു.
തദ്ദേശസസ്വയംഭരണ വകുപ്പിന്റെ റോഡുണ്ട്, പൊതുമരാമത്ത് വകുപ്പിന്റെ റോഡുണ്ട്, മറ്റ് വകുപ്പുകള്‍ക്കും റോഡുകളുണ്ട്. കേരളത്തില്‍ ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡുണ്ട്.
അതില്‍ 32,000 കിലോമീറ്റര്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്. ഏകദേശം ഒരുലക്ഷം കിലോമീറ്ററില്‍ അധികം പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളല്ല.
പക്ഷേ ജനങ്ങളെ സംബന്ധിച്ച് ഇന്ന റോഡ് എന്നില്ല. എല്ലാ റോഡും നന്നാകണം. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വടകര റസ്റ്റ് ഹൗസിനെ കുറിച്ച് മറ്റ് ചില പ്രശ്നങ്ങളും പരാതികളും ലഭിച്ചിരുന്നുവെന്ന് റസ്റ്റ് ഹൗസിലെ താല്‍കാലിക ജീവനക്കാര്‍ക്ക് എതിരായ നടപടി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നടപടികള്‍ പരിശോധിക്കുകയാണ്. മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നതേയുള്ളൂ. അതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകും.
'പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ നവീകരിക്കാനും ഓണ്‍ലൈന്‍ ബുക്കിങ് ഉറപ്പ് വരുത്താനും ശുചിത്വം ഉറപ്പുവരുത്താനും കഴിഞ്ഞ നാല് മാസമായി തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണ്.
കോഴിക്കോട് റസ്റ്റ് ഹൗസില്‍ കാര്യങ്ങള്‍ നന്നായി ചെയ്യാനുള്ള ശ്രമം നടത്തി. എറണാകുളം ജില്ലയിലെ ഒരു റസ്റ്റ് ഹൗസിലും കാര്യങ്ങള്‍ നന്നായി നടത്തിയിരുന്നു. ഇങ്ങനെ മഹാഭൂരുപക്ഷവും നന്നായി പ്രവര്‍ത്തിക്കുന്നവരാണ്. അവരെയെല്ലാം പ്രത്യേകം അഭിനന്ദിച്ചിരുന്നു. എന്നാല്‍ ചിലകാര്യങ്ങള്‍ നമുക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുഹമ്മദ് റിയാസ്.
https://www.facebook.com/Malayalivartha