തീയറ്ററിനുള്ളില്‍ ജീവനക്കാരൻ തീ കൊളുത്തി മരിച്ച നിലയില്‍, മൃതദേഹത്തിന് സമീപം പെട്രോളും കന്നാസും ലൈറ്ററും

കൊച്ചിയിൽ തീയറ്ററിനുള്ളില്‍ ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ ഇ.വി.എം തീയറ്ററിനുള്ളിലാണ് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ കന്നാസും ലൈറ്ററും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. എട്ടു വര്‍ഷമായി തിയേറ്ററിലെ ജീവനക്കാരനായിരുന്നു മണികണ്ഠന്‍. മരണ കാരണം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
അതേസമയം,ഉത്തര്‍പ്രദേശിൽ റെയില്‍വേ ഗേറ്റ് തകര്‍ത്തെത്തിയ ആഡംബര കാര്‍ ട്രെയിനിടിച്ച് തീ പിടിച്ച് ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസ് മഥുര ബറേലി റെയില്‍വേ പാതയില്‍ ഹത്രാസിനടുത്ത് വച്ച് പുതുവര്‍ഷ തലേന്നാണ് അപകടം. നാലുപേരായിരുന്നു ആഡംബര കാറിലുണ്ടായിരുന്നത്.
അടച്ചിട്ടിരുന്ന റെയില്‍വേ ഗേറ്റ് തകര്‍ത്താണ് കാറ് പാളത്തിലേക്ക് കയറിയത്. ഇതേസമയം ഈ പാളത്തിലൂടെ വന്ന ഗുഡ്സ് വാഹനം കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ കാറിന് തീപിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് രണ്ട് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
https://www.facebook.com/Malayalivartha