പരപ്പനങ്ങാടിയില്‍ മരിച്ച വയോധികയുടെ നിപ പരിശോധനഫലം നെഗറ്റീവ്...

മലപ്പുറം പരപ്പനങ്ങാടിയില്‍ മരിച്ച വയോധികയുടെ നിപ പരിശോധനഫലം നെഗറ്റിവ്. നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന പാലശ്ശേരി ബീരാന്‍കുട്ടിയുടെ ഭാര്യ കെ.വി. ഫാത്തിമ ബീവിയുടെ പരിശോധനഫലമാണ് പുറത്തുവന്നത്.
ഫലം നെഗറ്റിവ് എന്ന് തെളിഞ്ഞതോടെ ആളുകളുടെ സാന്നിധ്യത്തില്‍ ഫാത്തിമ ബീവിയുടെ മൃതദേഹം ഖബറടക്കി. പരിശോധനഫലം വരുന്നതുവരെ ഖബറടക്ക ചടങ്ങുകള്‍ നീട്ടിവെക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചു പേരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 383 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.
മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 241 പേരും പാലക്കാട് നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 142 പേരും നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha