സംസ്ഥാന വ്യാപകമായി ഇന്ന് എസ്.എഫ്.ഐ പഠിപ്പ് മുടക്കും

കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉള്‍പ്പെടെ 27പേര്‍ റിമാന്‍ഡിലായി. ഇന്ന് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു
പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 28 നേതാക്കള്‍ക്കും, കണ്ടാലറിയാവുന്ന 1000 പേര്‍ക്കുമെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.
സര്‍വകലാശാല ആസ്ഥാനത്തെ പൂട്ടുകളും ഗ്രില്ലുകളും തകര്‍ത്ത് 10,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ഏഴ് പൊലീസുകാരെ പരിക്കേല്‍പ്പിച്ചെന്നുമാണ് കേസ്. ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനും തകര്‍ക്കാനുമുള്ള ആര്‍.എസ്.എസ് ഗൂഢനീക്കത്തിനെതിരെ ഇന്ന് ക്യാമ്പസുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha