ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി...പരിശോധനയില്‍ വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി

ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ഇന്നലെ വൈകുന്നേരം ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ ചെട്ടിയാര്‍ പീടികയില്‍ തോട്ടിലാണ് വെള്ളപത പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി.
പച്ചക്കറികളുടെ വിഷാംശം നീക്കുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി തോട്ടിലേക്കെത്തിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ ജില്ലയുടെ ഏക കുടിവെള്ള സംഭരണിയായ പഴശ്ശി ഇറിഗേഷനിലേക്കാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉളിക്കല്‍ പൊലീസും ആരോഗ്യവകുപ്പും വ്യക്തമാക്കി.
പഴം, പച്ചക്കറി എന്നിവയിലെ വിഷാശം ഒഴിവാക്കുന്നതിനായി ഉണ്ടാക്കുന്ന ലായിനിയില്‍ ഉപയോഗിക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ്, ഫാറ്റി ആല്‍ക്കഹോള്‍ എഥോലെറ്റ് എന്നിവയടങ്ങിയ കെമിക്കല്‍ തോട്ടിലൂടെ ഒഴുക്കിയതാണ് പത വരുന്നതിന് കാരണമായിട്ടുള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ .
" f
https://www.facebook.com/Malayalivartha