ഗവര്‍ണറും ഇടപെടുന്നു... യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും

യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ഇടപെടുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കമുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തിവരുകയാണെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ചു.
നിമിഷ പ്രിയ നിരപരാധിയാണെന്ന് ഉമ്മന്‍ചാണ്ടിക്ക് ബോധ്യപ്പെട്ടിരുന്നതായും അതിനാല്‍, അവരെ മോചിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നതായും മറിയാമ്മ വിശദീകരിച്ചു. മോചനത്തിന് സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha