അറുപത്തിയൊന്നുകാരിയെ പീഡിപ്പിക്കാന്‍ 38 കാരന്റെ ശ്രമം!! യമണ്ടൻ പ്രതികരണവുമായി അറുപത്തിയൊന്നുകാരി, കറിക്കത്തി ഉപയോഗിച്ച് പ്രതിരോധിച്ച് വയോധിക; പ്രതി പിടിയില്‍

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 61-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരന്‍ പിടിയില്‍. ഓയൂര്‍ ഇളമാടാണ് സംഭവം. വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചെങ്കൂര്‍ പ്ലാങ്കുഴി വടക്കതില്‍വീട്ടില്‍ സജുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
വയോധിക അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കൈവശമുണ്ടായിരുന്ന കറിക്കത്തി വീശി പ്രതിരോധിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പൂയപ്പള്ളി പൊലീസില്‍ വയോധിക പരാതി നല്‍കിതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ 10.30-നായിരുന്നു സംഭവം. പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കത്തി ഉപയോഗിച്ച് ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയത്. ടാപ്പിങ് ജോലിയിലായിരുന്ന സഹോദരനെ വിവരമറിയിച്ച് സമീപ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സജുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് സംഘം സജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha