നിരന്തരം ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെടുമ്പോൾ അവർക്ക് സുരക്ഷയൊരുക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്; ചീഞ്ഞ ട്രോളുണ്ടാക്കിക്കളിക്കലല്ല പോലിസിന്റെ പണി!! ഹൈന്ദവവര്‍ഗീയതയ്ക്ക് ഇവിടെ വേരോട്ടമുണ്ടെന്നുള്ളത് ഭയക്കേണ്ട കാര്യമെന്ന് ദീപാ നിശാന്ത്

ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തില്‍ പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ദീപാ നിശാന്ത്. തങ്ങള്‍ക്ക് അനഭിമതരായ മനുഷ്യരെ, പ്രത്യേകിച്ച് ഒരു ദളിത് സ്ത്രീയെ തെരുവിലിട്ട് തല്ലാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്ന് ചിന്തിക്കും വിധം ഹൈന്ദവവര്‍ഗ്ഗീയതയ്ക്ക് ഇവിടെ വേരോട്ടമുണ്ടെന്നുള്ളത് ഭയക്കേണ്ട കാര്യം തന്നെയാണെന്ന് ദിപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
നിരന്തരം ഒരു സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെടുമ്ബോള്‍ അവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആക്ഷന്‍ ഹീറോ ബിജുവിലെ ചീഞ്ഞ ഡയലോഗും വെച്ച് ഫേസ്ബുക്കില്‍ ട്രോളുണ്ടാക്കിക്കളിക്കലല്ല പോലിസിന്റെ പണിയെന്ന് ബോധ്യമാക്കിക്കൊടുക്കണം. ദീപാ നിശാന്ത് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ബിന്ദു അമ്മിണി എന്ന സ്ത്രീയോട് ആശയപരമായി യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യം നൽകുന്നുണ്ട്. തങ്ങൾക്ക് അനഭിമതരായ മനുഷ്യരെ, പ്രത്യേകിച്ച് ഒരു ദളിത് സ്ത്രീയെ തെരുവിലിട്ട് തല്ലാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്ന് ചിന്തിക്കും വിധം ഹൈന്ദവവർഗ്ഗീയതയ്ക്ക് ഇവിടെ വേരോട്ടമുണ്ടെന്നുള്ളത് ഭയക്കേണ്ട കാര്യം തന്നെയാണ്.
നിരന്തരം ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെടുമ്പോൾ അവർക്ക് സുരക്ഷയൊരുക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്. ആക്ഷൻ ഹീറോ ബിജുവിലെ ചീഞ്ഞ ഡയലോഗും വെച്ച് ഫേസ്ബുക്കിൽ ട്രോളുണ്ടാക്കിക്കളിക്കലല്ല പോലീസിൻ്റെ പണിയെന്ന് ബോധ്യമാക്കിക്കൊടുക്കണം.
https://www.facebook.com/Malayalivartha