സ്‌കൂളില്‍ നിന്ന് വീട്ടില്‍ തിരികെയെത്തി വിദ്യാര്‍ത്ഥിനി മുറിയില്‍ കയറി കതകടച്ചു ആത്മഹത്യയ്ക്ക് ശ്രമം... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

സ്‌കൂളില്‍ നിന്ന് തിരികെയെത്തി വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെ്ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.... പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കാട്ടുംപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍-ഷീബ ദമ്പതികളുടെ മകള്‍ അല്‍ഫിന (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവമുണ്ടായത്.
കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് അല്‍ഫിന. സ്‌കൂളില്‍ പോയി തിരികെയെത്തിയ അല്‍ഫിന മുറിയില്‍ കയറി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ബന്ധുക്കള്‍ ഉടന്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു. വിദേശത്തുള്ള പിതാവ് എത്തിയതിന് ശേഷമായിരിക്കും ഖബറടക്കം നടക്കുക.
"
https://www.facebook.com/Malayalivartha