ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടിവരും.... അഞ്ച് ഉദ്യോഗസ്ഥന്മാർ...നിങ്ങൾ കണ്ടോ അവർ അനുഭവിക്കാൻ പോകുന്നത്... കോപ്പന്മാരൊക്കെ ഇറങ്ങിയാലല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തോളൂ......ദിലീപിൻറെ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരേയും ഒന്നാം പ്രതി പൾസർ സുനിയേയും വകവരുത്താൻ ദിലീപ് പദ്ധതിയിട്ടിരുന്നതായുള്ള വിവരങ്ങൾ കൂടെ പുറത്ത് വരികയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ശബ്ദരേഖ പുറത്ത് വന്നിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് ഉൾപ്പെടെ കേസിലെ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നതാണ് ശബ്ദരേഖയിൽ ഉള്ളത്.
ദിലീപും ആലുവയിലെ ഒരു വിഐപിയും സംസാരിക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.ആ വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല. ''അഞ്ച് ഉദ്യോഗസ്ഥന്മാർ.. നിങ്ങൾ കണ്ടോ അവർ അനുഭവിക്കാൻ പോകുന്ന’തെന്നാണ് ദിലീപ് പറഞ്ഞിരിക്കുന്നത്.
കോപ്പന്മാരൊക്കെ ഇറങ്ങിയാലല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തോളൂ എന്ന് വിഐപി പറയുന്നതും ശബ്‌ദരേഖയിൽ കേൾക്കാവുന്നതാണ് . ‘ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടിവരും, അറിയാം നിങ്ങൾ അത് ചെയ്തിട്ടുണ്ടെന്ന്.
ഇനിയിപ്പോൾ ചെയ്തതിന്റെ ആണെങ്കിൽ തന്നെ 90 ദിവസം കിട്ടിയില്ലേ.. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങൾ എന്ന് മറ്റൊരാൾ പറയുന്നതും അതിൽ കേൾക്കുന്നുണ്ട്. ദിലീപ് ജാമ്യത്തിലിറങ്ങിയപ്പോൾ ടെലിവിഷൻ സ്‌ക്രീനിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾക്ക് പോസ് ചെയ്ത അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കുമെന്നും ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ബിജു പൗലോസുമായി ചേർന്ന് ഗൂഢാലോചന നടത്തിയ ശേഷമുള്ളതാണെന്നും ബിജുവിനെതിരെ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയേയും ഉടൻ ചോദ്യം ചെയ്യും. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് പൾസർ സുനിയുള്ളത്.
ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാൻ ആദ്യം അനുമതി തേടും. പിന്നാലെ ദിലീപിനേയും ചോദ്യം ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം. അതിനിർണ്ണായകമായ ചില വിവരങ്ങളും തെളിവുകളും സീൽ വച്ച കവറിൽ വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോണും കൊടുത്തുവെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഈ മാസം 20ന് മുന്നേ ബാലചന്ദ്രകുമാർ പറഞ്ഞ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനിടയിൽ തന്നെ ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറുവാനും പദ്ധതിയുണ്ട് . വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും അതു ദിലീപ് കണ്ടുവെന്നും ഇങ്ങനെ തുടങ്ങി നിരവധി ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ദിലീപും പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും, ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയിരുന്നു .
ഇതിനു പിന്നാലെയായിരുന്നു പുനരന്വേഷണമെന്ന തീരുമാനത്തിലേക്ക് പ്രത്യേക സംഘമെത്തിയത്. വരും ദിവസങ്ങളിൽ സാക്ഷികളെ ഓരോരുത്തരെയായിട്ട് ചോദ്യം ചെയ്യും. കേസിന്റെ വിചാരണഘട്ടം പൂർത്തിയാക്കാനിരിക്കവേയായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തിയത്. ദിലീപ് പീഡനദൃശ്യങ്ങൾ വീട്ടിൽ ഇരുന്ന് കണ്ടതും പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധവുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ചു എന്ന് ദിലീപിൻറെ സഹോദരൻ അനൂപ് സമ്മതിച്ചു എന്ന ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി സത്യാവസ്ഥ പുറത്തുകൊണ്ടു വന്നില്ലെങ്കിൽ അത് ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ ലംഘനമാകുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത് . സാക്ഷി വിസ്താരത്തിനിടയിൽ വിചാരണക്കോടതിയുടെ നിലപാടുകൾ പ്രോസിക്യൂഷനെ ദുർബലമാക്കുന്നുവെന്ന ആരോപണമുന്നയിച്ച് രണ്ടാമത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറും രാജി വച്ചിരുന്നു. ഈ സന്ദർഭത്തിലാണ് തുടരന്വേഷണ ഹർജി സമർപ്പിച്ചത്.
https://www.facebook.com/Malayalivartha