സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമാണ്; അംഗങ്ങളുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ്; സർക്കാരിന് വമ്പൻ തിരിച്ചടി

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ നടക്കുന്ന നിയമ പോരുകൾ വലുതാണ്. എന്നാൽ ഇതിനിടയിൽ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നു. അംഗങ്ങളുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.
സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. അംഗങ്ങളുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച രജിസ്ട്രാറുടെ നടപടി സർവകലാശാല ചട്ടങ്ങളുടെ ലംഘനമാണ്.ഇതുസംബന്ധിച്ച ഉത്തരവ് ഓഗസ്റ്റ് 11-നായിരുന്നു സർവകലാശാല രജിസ്ട്രാർ ഇൻചാർജ് ഇറക്കിയത്.
ഈ നടപടി നിയമവിരുദ്ധമാണെന്ന് തറപ്പിച്ചു പറയുകയാണ് കോടതി. കോടതിയുടെ നിരീക്ഷണം വന്നപ്പോൾ ഈ വിഷയത്തിൽ ഗവർണറുടെ വാദമാണ് ശരിയെന്ന കാര്യം മനസ്സിലാക്കുവാൻ സാധിക്കുന്നു . ചാൻസലർക്കാണ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരമെന്ന നിലപാടിലാണ് ഗവർണർ. ഗവർണർ കോടതിക്ക് നൽകിയ റിപ്പോർട്ടിലും ചാൻസലർക്കാണ് ബോർഡ് ഓഫ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരമെന്ന കാര്യം വ്യക്തമാക്കിയിരുന്നു.
ചാൻസലർ നാമനിർദേശം ചെയ്യുന്ന അംഗങ്ങളെ നിയമിക്കുക മാത്രമാണ് സർവകലാശാല ചെയ്യേണ്ടതെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ കണ്ണൂർ സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്നായിരുന്നു ചാൻസലർ കൂടിയായ ഗവർണർ കോടതിയിൽ അറിയിച്ചത്. ഈ റിപ്പോർട്ട് ശരിവെച്ചാണ് നിയമനങ്ങളിൽ ചട്ടലംഘനമുണ്ടെന്ന നിരീക്ഷണം കോടതിയും നടത്തിയത് . കേസ് ജനുവരി 17ന് കോടതി വീണ്ടും പരിഗണിക്കുവാൻ ഇരിക്കുകയാണ്.
ചാൻസലറുടെ അധികാരം പ്രോ ചാൻസലർക്ക് നൽകാനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഓർഡിനൻസിൽ ഒപ്പിട്ടു നൽകാൻ താൻ തയ്യാറാണ്. പക്ഷേ ചാൻസലർ വിഷയത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ അധിക്ഷേപിക്കുകയാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇത്തരം അധിക്ഷേപങ്ങൾ തടയാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഒരു പ്രതീകാത്മക തലവനായി ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹംപറഞ്ഞു. സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് തെറ്റുകൾ ചെയ്തതെന്നും നിയമാനുസൃതമല്ലാത്ത നിയമനങ്ങൾക്ക് ഞാൻ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു. ഗവർണർ പദവി തനിക്ക് നൽകിയത് പാർലമെന്റാണ്, നിയമസഭയല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിയമസഭ പാസാക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യാനും നിയമസഭയ്ക്ക് അധികാരമുണ്ട്. ആരെക്കുറിച്ചും മോശം അഭിപ്രായമില്ല. അതുകൊണ്ടുതന്നെ വിവാദം ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .എല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്. ചർച്ചയ്ക്ക് ആരും എന്നെ സമീപിച്ചിട്ടില്ലെന്ന അതിപ്രധാനമായ കാര്യവും അദേഹം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha