പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്; സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്; ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

കര്‍ഷകരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതോടെ യാത്ര പൂര്‍ത്തിയാക്കാതെ പ്രധാനമന്ത്രി തിരിച്ചുപോയി.ഇപ്പോൾ ഇതാ ഈ സുരക്ഷാ വീഴ്ചയില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുകയുണ്ടായി. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയര്‍ സൂപ്രണ്ട് ഹര്‍മാന്‍ ഹാന്‍സിനെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തു. വാഹനവ്യൂഹത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുവാനാണ് സാധ്യത. എന്നാൽ ഒരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും സംഭവച്ചിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി പറയുന്നത്.
പ്രോട്ടോകോള്‍ പ്രകാരം സംസ്ഥാന പൊലീസ് ആണ് പ്രധാനമന്ത്രി പോകുന്ന വഴിയില്‍ സുരക്ഷ ഒരുക്കേണ്ടിയിരുന്നത്. വിഐപി കടന്നു പോകുന്നതിന് 10 മിനിറ്റ് മുന്‍പെങ്കിലും റോഡ് പൊലീസ് സീല്‍ ചെയ്യേണ്ടതാണ്. എന്നാല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ പഞ്ചാബ് പൊലീസ് അലംഭാവം കാണിച്ചെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണു പ്രധാനമന്ത്രി മോദിക്ക് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ .സംസ്ഥാനത്തെ വലിയ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ നിരവധി കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ എത്തിയ മോദി ഹുസൈനിവാലയിലേക്ക് ഹെലികോപ്റ്ററില്‍ പോകാനിരുന്നതാണ് .
മഴയും മോശം കാലാവസ്ഥയും കാരണം 20 മിനിട്ട് വിമാനത്താവളത്തില്‍ കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാത്തതിനെതുടര്‍ന്ന് റോഡ് മാര്‍ഗ്ഗം തിരിക്കുകയായിരുന്നു.കര്‍ഷകസംഘടനകള്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്പൂരിലേക്കുള്ള യാത്രക്കിടെ പതിനഞ്ച് മിനിറ്റിലധികം ഒരു ഫ്ളൈ ഓവറില്‍ കിടന്നു.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഭട്ടിന്‍ഡയില്‍ എത്തിയത്. മഴകാരണം ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂര്‍ സഞ്ചരിച്ച് റോഡുമാര്‍ഗം ഹുസൈനിവാലയിലേക്ക് പോകാന്‍ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നല്‍കി.
എന്നാല്‍ ഹുസൈനിവാലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടഞ്ഞു. പതിനഞ്ച് മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്ളൈ ഓവറില്‍ കിടന്നു. എസ്പിജി ഉദ്യോഗസ്ഥര്‍ കാറിനു ചുറ്റും നിരന്നു. പിന്നീട് ഭട്ടിന്‍ഡയിലേക്ക് തന്നെ മടങ്ങാന്‍ എസ്പിജി പ്രധാനമന്ത്രിയെ ഉപദേശിച്ചു.
ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാനും 42,750കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിടാനും ഫിറോസ്പൂരിലെ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി ഇന്നലെ രാവിലെ പഞ്ചാബില്‍ എത്തിയത്. ആ സമയത്ത് ഫ്‌ളൈഓവറില്‍ നിന്ന ദൃക്‌സാക്ഷി മാധ്യമങ്ങള്‍ക്ക് നല്‍കിയ മൊഴി അനുസരിച്ച് പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലായിരുന്നുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha