അവർ വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടാണ്; അവർ കുലസ്ത്രീയല്ലാത്തതു കൊണ്ടാണ്; അവരെ തലതിരിഞ്ഞ നവോത്ഥാന കേരളം വീട്ടിന് പുറത്ത് നിർത്താൻ തീരുമാനിച്ചതുകൊണ്ടാണ്; ദൃഷ്ടിയിൽ പെട്ടാൽ റേറ്റിംഗ് ഇടിയും എന്ന് ചിലർ കരുതുന്നതു കൊണ്ടാണ്; ബിന്ദു അമ്മിണിയ്ക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ള ക്രിമിനലുകളുടെ ആത്മവിശ്വാസമിളക്കാൻ കഴിയാത്ത പോലീസ് സേനയാണോ നമ്മളുടേത്? വിമർശനവുമായി അരുൺകുമാർ

കഴിഞ്ഞ ദിവസം ബിന്ദു അമ്മിണിയെ ഒരു പുരുഷൻ നടുറോഡിലിട്ട് മർദിച്ചിരുന്നു. ഈ വിഷയത്തോടനുബന്ധിച്ച് സർക്കാരിനും പോലീസിനും വിമർശനമുയരുകയാണ്. ഇപ്പോൾ ഇതാ മാധ്യമപ്രവർത്തകൻ അരുൺകുമാർ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ബിന്ദു അമ്മിണിയ്ക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ള ക്രിമിനലുകളുടെ ആത്മവിശ്വാസമിളക്കാൻ കഴിയാത്ത പോലീസ് സേനയാണോ നമ്മളുടേത് എന്നാണ് അദ്ദേഹം ചോദിക്കുന്നത് .
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ബിന്ദു അമ്മിണിയ്ക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ള ക്രിമിനലുകളുടെ ആത്മവിശ്വാസമിളക്കാൻ കഴിയാത്ത പോലീസ് സേനയാണോ നമ്മളുടേത്. വനിതാ മതിലിൻ്റെ പിറ്റേന്ന് നിയമം പാലിച്ച് മല ചവിട്ടിയ വനിതയാണവർ.
ആക്ഷൻ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ് ഇതൊന്നുമറിയാത്തത് എന്തുകൊണ്ടാണന്ന് അറിയാമോ.?അവർ ബിന്ദു അമ്മിണി യായതുകൊണ്ടാണ്... അവർ വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടാണ്... അവർ കുലസ്ത്രീയല്ലാത്തതു കൊണ്ടാണ്. അവരെ തലതിരിഞ്ഞ നവോത്ഥാന കേരളം വീട്ടിന് പുറത്ത് നിർത്താൻ തീരുമാനിച്ചതുകൊണ്ടാണ്. ദൃഷ്ടിയിൽ പെട്ടാൽ റേറ്റിംഗ് ഇടിയും എന്ന് ചിലർ കരുതുന്നതു കൊണ്ടാണ്.
https://www.facebook.com/Malayalivartha