'മുലയൂട്ടുന്ന അമ്മമാരുടെ വിജയം' : പൊതുസ്ഥലത്തിരുന്ന് മുലയൂട്ടുന്ന അമ്മമാരുടെ ഫോട്ടോ എടുത്താല്‍ ജയിലില്‍ പോകും; രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

അനുവാദമില്ലാതെ മുലയൂട്ടുന്ന അമ്മമാരുടെ ഫോട്ടോയെടുത്താല്‍ ജയിലില്‍ പോകും. ഇംഗ്ലണ്ടിലും വെയില്‍സിലുമാണ് നിയമം കടുപിച്ചിരിക്കുന്നത്. പുതിയ നിയമനിര്‍മാണത്തിലൂടെ നിയമലംഘകര്‍ക്ക് പരമാവധി രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും.
പീഡന ഉദ്ദേശത്തോടെയോ ആത്മസംതൃപ്തിക്കു വേണ്ടിയോ ഉപദ്രവിക്കപ്പെടുന്ന സ്ത്രീകളെ ഈ നിയമം സഹായിക്കുമെന്ന് യുകെ നീതിന്യായ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ഇങ്ങനെയൊരു രീതിയില്‍ ഒരമ്മ പോലും ഉപദ്രവിക്കപ്പെടില്ല. സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കാനും നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിസൈനര്‍ ജൂലിയ കൂപ്പറാണ് പൊതുവിടത്തില്‍ മുലയൂട്ടുന്ന അമ്മമാരുടെ ഫോട്ടൊ എടുക്കുന്നതിനെതിരെയുള്ള ക്യാംപെയ്‌ന് തുടക്കം കുറിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം ഞാന്‍ എന്റെ മകള്‍ക്ക് മുലയൂട്ടുകയായിരുന്നു. മറ്റൊരു ബഞ്ചിലിരുന്ന് ഒരാള്‍ ഞങ്ങളെ തുറിച്ച് നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അയാളെ അറിയിക്കുന്നതിന് തിരിച്ച് നോക്കി.
പക്ഷേ യാതൊരു കൂസലുമില്ലാതെ അയാള്‍ തന്റെ ഡിജിറ്റല്‍ ക്യാമറ പുറത്തെടുത്ത് സൂം ലെന്‍സ് പിടിപ്പിച്ച ശേഷം ഞങ്ങളുടെ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി- ജൂലിയയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രവര്‍ത്തിയില്‍ അസ്വസ്ഥയായ ജൂലിയ തന്റെ പരിചയക്കാരായ രണ്ട് പേരോട് വിവരം പറഞ്ഞു. എന്നാല്‍ അവര്‍ക്കും സമാനമായ അനുഭവം മുന്‍പ് ഉണ്ടായിരുന്നു.
തുടര്‍ന്ന് അവര്‍ നടത്തിയ ക്യാംപെയ്‌നാണ് പിന്നീട് യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ വരെ എത്താന്‍ കാരണമായതും നിയമനിര്‍മാണത്തിന് വഴിതെളിച്ചതും. മുലയൂട്ടുന്ന അമ്മമാരുടെ വിജയം എന്ന് വിശേഷിപ്പിച്ചാണ് ഇതിനായി പ്രചാരണം നടത്തിയിരുന്ന വനിത ഗ്രൂപ്പുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തത്.
പാര്‍ലമെന്റില്‍ മാറ്റങ്ങളോടെ അവതരിപ്പിക്കുന്ന പോലീസ്, ക്രൈം, ശിക്ഷാവിധി എന്നിവയെ പ്രതിപാദിക്കുന്ന കോടതി ബില്ലിന്റെ ഭാഗമാണ് നിയമം. നിലവില്‍ നിരവധി സ്ത്രീകള്‍ മുലയൂട്ടുന്ന ദൃശ്യങ്ങള്‍ ഫോട്ടോയെടുത്തെന്ന പരാതി നല്‍കിയിട്ടുണ്ടെങ്കിലും പൗര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിയമപരമായി നിലനില്‍ക്കാത്തതിനാല്‍ പോലീസ് കേസെടുക്കാറില്ലായിരുന്നു.
https://www.facebook.com/Malayalivartha