പന്തീരാങ്കാവില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

ദേശീയപാത ബൈപ്പാസിലെ പന്തീരാങ്കാവില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയിലാണ് ലോറിയും കാറും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന കോഴിക്കോട് മടവൂര്‍ പൈമ്ബാലുശ്ശേരി സ്വദേശികളായ കൃഷ്ണന്‍ കുട്ടി (55), ഭാര്യ സുധ(45) എന്നിവരാണ് മരിച്ചത്. കൃഷ്ണന്‍കുട്ടിയുടെ മകന്‍ അരുണിനും വാഹനം ഓടിച്ച അലിക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറി കാറിനുനേരേ ഇടിച്ചു കയറുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. കാര്‍ തകര്‍ന്ന് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. ഗുഡ്‌സ് ഓട്ടോയും അപകടത്തില്‍പ്പെട്ടു. മലപ്പുറം പടിക്കല്‍ സ്വദേശികളാണ് ഓട്ടോയിലുണ്ടായിരുന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്നു തൊണ്ടയാട് രാമനാട്ടുകര റോഡില്‍ ഏറെനേരം ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു.
https://www.facebook.com/Malayalivartha