ഐജിയുടെ അധികാരം ദുര്‍വിനിയോഗം ചെയ്തു പൂരാവസ്തു തട്ടിപ്പിനു മോന്സന് മാവുങ്കലിനെ സഹായിച്ചു; ഐജി ജി. ലക്ഷ്മണിന്റെ സസ്പെന്ഷന് തുടരാന്‍ തീരുമാനം

പുരാവസ്തു തട്ടിപ്പിന് മോന്സന് മാവുങ്കലിന് ഒത്താശ ചെയ്ത ഐജി ജി. ലക്ഷ്മണിന്റെ സസ്പെന്ഷന് തുടരാന്‍ തീരുമാനം. കാരണം കാണിക്കല്‍ നോട്ടീസിന് ഐജി നല്കിയ മറുപടി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച ശേഷമാണ് ആദ്യ കാലാവധി വരെ സസ്പെന്ഷന് തുടരാന്‍ തീരുമാനിച്ചത്.
ആറു മാസമാണ് സസ്പെന്ഷന് കാലാവധിയെങ്കിലും രണ്ടു മാസമെത്തിയപ്പോള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇനി നാലു മാസം കൂടി സസ്പെന്ഷന് തുടരും.
ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അധ്യക്ഷതയില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, പൊതുഭരണ സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ എന്നിവരടങ്ങിയ സമിതിയാണ് ഐജിയുടെ മറുപടി പരിശോധിച്ചത്. ലക്ഷ്മണിനെതിരേ വകുപ്പുതല അന്വേഷണം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
പോലീസ് ഐജിയുടെ അധികാരം ദുര്‍വിനിയോഗം ചെയ്തു പൂരാവസ്തു തട്ടിപ്പിനു മോന്സന് മാവുങ്കലിനെ സഹായിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എങ്കിലും ഐജിയെ കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.
https://www.facebook.com/Malayalivartha