സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന പൗരപ്രമുഖരുടെ യോഗത്തില്‍ പങ്കെടുക്കുന്നവരില്‍ 60 ശതമാനവും പോലീസുകാരെന്ന് സൂചന

സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന പൗരപ്രമുഖരുടെ യോഗത്തില്‍ പങ്കെടുക്കുന്നവരില്‍ 60 ശതമാനവും പോലീസുകാരെന്ന് സൂചന.
സിവില്‍ വേഷത്തിലെത്തുന്ന പോലീസുകാരെ കൊണ്ട് ഹാള്‍ നിറയ്ക്കുകയാണെന്ന. ആക്ഷേപം ഉന്നയിക്കുന്നത് പോലീസുകാര്‍ തന്നെയാണ്.
പോലീസുകാരെ തിരഞ്ഞെടുക്കുന്നതിലും കാര്യമായ ആസൂത്രണമുണ്ട്. സി പി എം അനുകൂലികളായ പോലീസ് അസോസിയേഷന്‍ നേതാക്കളാണ് അവര്‍ക്ക് ഏറെ വിശ്വസ്തരായവരെ തിരഞ്ഞടുത്ത് യോഗത്തിലേക്ക് അയക്കുന്നത്. യോഗത്തിനെത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ സംരക്ഷണ ചുമതല നോക്കേണ്ടതില്ല. അവര്‍ ശ്രദ്ധയോടെ മുഖ്യമന്ത്രിയുടെ പ്രഭാഷണം കേള്‍ക്കണം. ചോദ്യം ഉന്നയിക്കാനുള്ള അധികാരം ഇവര്‍ക്കില്ല. സദസ്യര്‍ക്കിടയില്‍ പല സ്ഥലങ്ങളിലായാണ് ഇവരെ വിന്യസിപ്പിക്കുന്നത്. തങ്ങള്‍ക്ക് സമീപമിരിക്കുന്നവര്‍ ഏതെങ്കിലും തരത്തില്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. അങ്ങനെയുണ്ടായാല്‍ വാട്ട്‌സ്ആപ് വഴി സദസിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന് വിവരം നല്‍കണം.
ഒരു തരത്തിലും പ്രകോപനമുണ്ടാകാത്തവരെയാണ് മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് ക്ഷണിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറിയാണ് അതിഥികളെ തിരഞ്ഞടുക്കുന്നത്. പ്രകോപനം ഉണ്ടാക്കില്ലെന്ന് ഉറപ്പുള്ള പ്രമുവരെ മാത്രമാണ് യോഗത്തിന് ക്ഷണിക്കുന്നത്. എന്നാല്‍ ശാസ്ത്രസാഹിത്യ പരിഷത്തുകാരെ പോലും ഹാളിലേക്ക് അടുപ്പിക്കുന്നില്ല.
മുഖ്യമന്ത്രി പറയുന്നത് തീര്‍ത്തും ശരിയാണെന്ന മട്ടിലാണ് സദസ് ഇരിക്കുന്നത് . തിരുവനന്തപുര ത്തും ഇതു തന്നെയായിരുന്നു അവസ്ഥ. തിരുവായ്ക്ക് എതിര്‍വാ വരില്ലെന്ന് ഉറപ്പാക്കിത്തന്നെയായിരുന്നു സര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.
സമ്മേളനം തീരുന്നതുവരെ ഉദ്യോഗസ്ഥര്‍ക്ക് ഇരിപ്പുറപ്പിക്കുന്നില്ല. എല്ലാവരും വീര്‍പ്പടക്കിയാണ് നില്‍ക്കുന്നത്. പ്രധാനമന്ത്രിക്ക് പഞ്ചാബില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി. പഞ്ചാബില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കില്ലെന്ന ഉറപ്പ് പോലീസിനില്ല. എന്തും എപ്പോഴും സംഭവിക്കാമെ
ന്ന ചിന്തയാണ് പോലീസിനുള്ളത്.
സദസ്സിന്റെ മുന്‍നിരയില്‍ മൂന്നു വരികളിലായി പാര്‍ട്ടിക്കൂറുള്ള നേതാക്കളും മന്ത്രിമാരും സാംസ്‌ക്കാരിക നായകരും വ്യവസായികളും മറ്റും ഇരിക്കും. അതിനു പിന്നില്‍ പലനിരകളിലായി ഉദ്യോഗസ്ഥര്‍. ചാനല്‍ ക്യാമറകളുടെ നീണ്ട നിരയ്ക്കും പിന്നില്‍ ക്ഷണിക്കപ്പെട്ടവരുടെ നിരവധി നിരകള്‍. മുഖ്യമന്ത്രിയും കെറെയില്‍ മേധാവിയും പ്രസംഗിക്കുമ്പോള്‍ എല്ലാവരും പൂര്‍ണ നിശബ്ദം പാലിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവകാശമില്ല.
കോണ്‍ഗ്രസ് ഉണ്ടാക്കിയ പ്രതിഷേധം കാരണം ലാത്തിയടിയും കരിങ്കൊടിയും ഉണ്ടായതുകൊണ്ടാവാം കടുത്ത ജാഗ്രതയിലായിരുന്നു യോഗം നടന്ന ടിഡിഎം ഹാള്‍.
പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. മുന്‍ കാലങ്ങളില്‍ ദേശീയ പാതയ്ക്കും പവര്‍ഗ്രിഡ് വൈദ്യുതിലൈനിനും ഗെയ്ല്‍ പൈപ്പ് ലൈനിനും സ്ഥലമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ എതിര്‍പ്പ് വന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരാ എതിര്‍ത്തതെന്നോ അന്നു പ്രതിപക്ഷത്ത് ആരായിരുന്നു എന്നോ പറഞ്ഞില്ല. പക്ഷേ തങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ എല്ലാവരും സഹകരിച്ചു. സ്ഥലം ഏറ്റെടുത്തെന്നു മാത്രമല്ല 'ഞങ്ങളുടെ സ്ഥലം ഏറ്റെടുക്കൂ' എന്ന ആവശ്യവുമായി ഭൂവുടമകള്‍ വരികയാണെന്നും പിണറായി പറഞ്ഞു.
ഒരു മണിക്കൂറെടുത്ത പ്രസംഗത്തിന്റെ 35ാം മിനിറ്റിലാണ് റെയില്‍ പദ്ധതിയെക്കുറിച്ചു പറഞ്ഞു തുടങ്ങിയത്. സ്ഥലം ഉടമകള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. എന്നുവച്ചു 'പിടിവാശി' കാണിച്ചാല്‍ അതിനു വഴങ്ങില്ല. എതിര്‍പ്പിനു വഴങ്ങിക്കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മ്മം എന്നു പിണറായി പ്രഖ്യാപിച്ചു.
തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി വന്നിട്ടു പൊലീസ് കയറ്റിവിട്ടില്ല.സി പി എം ജില്ലാ സെക്രട്ടറി എത്തിയാണ് അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുവന്നത്.
ചോദ്യങ്ങളില്‍ പ്രശംസയും വിനയവും നിറഞ്ഞു. ചോദ്യകര്‍ത്താവ് ആദ്യം പദ്ധതിയെ അഭിനന്ദിക്കും, പിന്നെയാണു ചോദ്യം. കെ റെയില്‍ സിഇഒ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി പറഞ്ഞത് പലപ്പോഴും ലഘുലേഖയില്‍ നിന്നു വായിച്ചുകൊണ്ടാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടികള്‍ മുന്‍കൂട്ടി തന്നെ ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു
പൗര പ്രമുഖരായി എത്തുന്ന പോലീസുകാര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി ചെലവിടുന്നത് മണിക്കൂറുകളാണ്.
https://www.facebook.com/Malayalivartha