നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി കണ്ടക്ടറിന് ദാരുണാന്ത്യം

നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി കണ്ടക്ടറിന് ദാരുണാന്ത്യം. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി. പ്രകാശ് ആണ് മരിച്ചത്. ഇരിട്ടി ഉളിയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മാഹി സ്വദേശി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ആറോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്നുമെത്തിയ ബസ് ഉളിയില്‍ ചായ കുടിക്കാനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കണ്ടക്ടര്‍ പുറത്തിറങ്ങിയ സമയമാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചത്.
ഇയാള്‍ കാറിനും ബസിനും ഇടയില്‍ പെട്ടുപോകുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ പ്രകാശ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
"
https://www.facebook.com/Malayalivartha