ചരക്കുലോറിയില്‍ ഒളിച്ചുകടത്തിയ ഒരുകോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടി

ചരക്കുലോറിയില്‍ ഒളിച്ചുകടത്തിയ ഒരുകോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് ചേര്‍ത്തല പൊലീസ് പിടിച്ചെടുത്തു. ബുധന്‍ പുലര്‍ച്ചെ ഒന്നോടെ അര്‍ത്തുങ്കല്‍ ബൈപാസിന് സമീപത്താണ് ലോറി പിടിച്ചത്.
ലോറിയിലുണ്ടായിരുന്ന സേലം ആറ്റൂര്‍ തുമ്പല്‍ തേര്‍ക്കുകാടായ് വീഥിയില്‍ അരുള്‍മണി(29), സേലം ഓമല്ലൂര്‍ കനവൈപുധൂര്‍ കെ എന്‍ പുഡൂര്‍ രാജശേഖര്‍(29) എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഉരുളക്കിഴങ്ങ് ചാക്കിനടിയിലാണ് വന്‍ പുകയില ശേഖരം കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഹാന്‍സ് എന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.
275 ചാക്ക് ഉരുളക്കിഴങ്ങാണ് പുറമേ അടുക്കിയിരുന്നത്. 100 ചാക്ക് ഹാന്‍സാണ് പിടിച്ചെടുത്തത്. ഓരോന്നിലും 1500 ഹാന്‍സ് പായ്ക്കറ്റാണുള്ളത്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം വില്‍പ്പനയ്ക്കായി എത്തിച്ചതാണിതെന്നാണ് സൂചന.
ആകെ ഒന്നരലക്ഷത്തോളം പായ്ക്കറ്റാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ചില്ലറവില്‍പ്പനക്കാര്‍ 80 മുതല്‍ 100 രൂപവരെയാണ് ഒരു പാക്കറ്റ് ഹാന്‍സിന് ഈടാക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. യാത്രക്കിടയില്‍ പലയിടങ്ങളിലും ഹാന്‍സ് ഇറക്കിയതായി പിടിയിലായവര്‍ പറയുന്നു. ഇതിനുപിന്നില്‍ വന്‍ ലഹരിമാഫിയ ഉണ്ടെന്നാണ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha