പ്രവാസിയായ ഭർത്താവിനെ പറ്റിച്ച് യുവാവുമായി അവിഹിതബന്ധം, എട്ടു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനുമായി നാടുചുറ്റലും ഗർഭവും, എല്ലാം കൈക്കലാക്കിയ ശേഷം നൈസായി തേച്ചു, യുവതിയുടെ ബ്ലാക്മെയിലിങ് ചീറ്റിപ്പാളിസായി, കോട്ടയത്ത് പെൺകുഞ്ഞിനെ കടത്തി കൊണ്ടുപോയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കടത്തി കൊണ്ടുപോയ പെൺകുഞ്ഞിനെ ഒരു മണിക്കൂറിനകം തന്നെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. നഴ്സിന്റെ വേഷത്തിലെത്തിയ തിരുവല്ല സ്വദേശി നീതുവാണ് അമ്മയുടെ പക്കൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത്. ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് പ്രതി തിരുവല്ല സ്വദേശി നീതു വെളിപ്പെടുത്തിയിരിക്കുകയാണ്.
കേസിൽ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. തന്റെ സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം ഇബ്രാഹിം വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് നീതു പറഞ്ഞു. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു ശ്രമം.
കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വര്‍ണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നീതു പോലീസിനോട് പറഞ്ഞു. ഇബ്രാഹിമിൽ നിന്ന് നീതു ഗർഭം ധരിച്ചിരുന്നു. ഇത് അലസി പോയിരുന്നു . ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു, ഭർത്താവ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്. ഇവർക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്.
ഇന്നലവെയായിരുന്നു കേസിനാസ്പദമായ സംംഭവം നടന്നത്.സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചു കൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്സിന്റെ വസ്ത്രം ധരിച്ച് നീതു എത്തിയത്.
കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്. തുടര്‍ന്ന് ഈ സ്ത്രീ ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.
ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഈ സ്ത്രീം ഇതിനുമുമ്പും വേഷം മാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്സാക്ഷികളും പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ യുവതിയെ കുട്ടിയോടൊപ്പം മെഡിക്കൽ കോളജിനു സമീപമുള്ള ഹോട്ടലിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം.... ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം.
ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.നവജാത ശിശുവിന്റെ അമ്മയെ മന്ത്രി വിളിച്ച് കാര്യങ്ങള്‍ നേരിട്ടറിഞ്ഞു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയത്.
https://www.facebook.com/Malayalivartha