കാമുകനുമൊത്ത് സുഖിക്കാൻ പ്രവാസിയായ ഭർത്താവിനെ ഉപേക്ഷിച്ചു, ഒരു വര്‍ഷത്തോളം നീതുവും യുവാവും ഭാര്യാഭര്‍ത്താക്കമാരായി എറണാകുളത്ത് താമസം, ഇതിനിടയില്‍ ഉണ്ടായ ഗര്‍ഭം അലസിപ്പിച്ച് കാമുകനില്‍ നിന്നും മറച്ചുവെച്ചു, തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്‍ കൈവിട്ട് പോകാതിരിക്കാന്‍ യുവതി ചെയ്തത്..!!! വഴിവിട്ട ജീവിതം അഴിക്കുള്ളില്‍ എത്തിച്ചപ്പോൾ

ടിക് ടോക്കിലൂടെ പരിചയപ്പെട്ട ഇബ്രാഹീം ബാദുഷയുമായി ഒരുമിച്ച് ജീവിക്കാൻ ജോലിയുടെ പേരില്‍ നീതു എറണാകുളത്തേക്ക് വണ്ടികയറി. ഒരു വര്‍ഷത്തോളം ഇവർ എറണാകുളത്ത് വീടെടുത്ത് ഭാര്യാഭര്‍ത്താക്കന്മാരെ പോലെ താമസിച്ചു.നീതുവിന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞെങ്കിലും യുവതിക്ക് കുലുക്കമുണ്ടായില്ല.
ഇബ്രാഹിം ബാദുഷ തന്നെ വിവാഹം കഴിക്കും എന്നായിരുന്നു നീതു കരുതിയിരുന്നത്. പലപ്പോഴായി ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ 30 ലക്ഷം രൂപയും സ്വര്‍ണവും നീതുവില്‍ നിന്നും ഇബ്രാഹിം ബാദുഷ വാങ്ങിയിരുന്നു. എന്നാല്‍, നീതുവിനെ ഒഴിവാക്കി ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു എന്ന മനസിലായതോടെ യുവതി പദ്ധതികള്‍ ആസൂത്രണം ചെയ്തു.
കാമുകന്‍ മറ്റൊരു വിവാഹം കഴിക്കുന്നതിനെക്കാള്‍ നീതുവിനെ അലട്ടിയിരുന്നത് തനിക്ക് നഷ്ടമായ ലക്ഷങ്ങളുടെ സ്വര്‍ണവും പണവുമായിരുന്നു. ഇത് കാമുകനില്‍ നിന്നും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ നീതു ഗര്‍ഭിണിയായി. എന്നാല്‍, ഗര്‍ഭം അലസിയ കാര്യം കാമുകനില്‍ നിന്നും മറച്ചുവെച്ചു. കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകനെ മറ്റൊരു വിവാഹത്തില്‍ നിന്നും തടയുകയായിരുന്നു നീതുവിന്റെ ലക്ഷ്യം.
അതിനായി നടത്തിയ പദ്ധതികളാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ അരങ്ങേറിയത്. കുട്ടിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ഹോട്ടല്‍ ഫ്‌ളോറല്‍ പാര്‍ക്കിലെ ജനറല്‍ മാനേജരുടെയും റിസപ്ഷനിസ്റ്റിന്റെയും സമീപത്തെ ടാക്സി ഡ്രൈവറുടെയും സമയോചിതമായ ഇടപെടലായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചു കൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വസ്ത്രം ധരിച്ച് നീതു എത്തിയത്. കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്. തുടര്‍ന്ന് ഈ സ്ത്രീ ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഈ സ്ത്രീം ഇതിനുമുമ്പും വേഷം മാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്‌സാക്ഷികളും പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ യുവതിയെ കുട്ടിയോടൊപ്പം മെഡിക്കൽ കോളജിനു സമീപമുള്ള ഹോട്ടലിൽനിന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha