ദേശീയ പക്ഷിയോടാ ഇവൻമ്മാരുടെ കളി, പൊന്നാനിയിൽ മയിലിനെ കൊന്ന് കറിവെച്ച സംഘത്തെ കൈയ്യോടെ പൊക്കി നാട്ടുകാർ, ഇവരുടെ താമസ സ്ഥലം അരിച്ച് പെറുക്കിയ നാട്ടുകാർ കണ്ടത്...!!! സംഭവം പുറത്തറിയുന്നത് മയിലിനെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ

കണ്ണൂരിൽ മയിലിനെ കൊന്ന് കറിവെച്ച സംഘത്തെ പിടികൂടി നാട്ടുകാർ. നാടോടി സംഘമാണ് മയിലിനെ കൊന്ന് കറിവെച്ചതായി ആരോപിക്കുന്നത്. പൊന്നാനി കുണ്ടുകടവിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശൻ എന്നിവർ മയിലിനെ പിടികൂടി കറിവെക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിലാണ് ഇവർ താമസിക്കുന്നത്. കറിവെച്ച ശേഷം ബാക്കി ഇറച്ചി ഇവർ സൂക്ഷിക്കുകയും ചെയ്തു.
തുയ്യം ഭാഗത്ത് രണ്ട് മയിലുകൾ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെയാണ് നാട്ടുകാർ അന്വേഷിച്ചിറങ്ങിയത്. തിരച്ചിലിലാണ് ഇവർ മയിലിനെ കറിവെച്ചതായി കണ്ടത്. തുടർന്ന് നാട്ടുകാർ ഫോറസ്റ്റിലും പോലീസിലും വിവരം അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha