ഭാമ മുതൽ ബിന്ദു പണിക്കർ വരെ; കൂറുമാറിയവർ നിരവധി; നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സാക്ഷികളിൽ ഒരാൾക്ക് ഇപ്പോൾ മനംമാറ്റം; ആ സത്യം എവിടെയും പറയാമെന്ന് വെളിപ്പെടുത്തൽ; ദിലീപിന് വമ്പൻ തിരിച്ചടി

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിക്കെതിരെ ഉണ്ടായിരുന്ന സാക്ഷികളിൽ പലരും കൂറുമാറിയിരുന്നു. സിനിമാ നടൻമാരും നടിമാരും അടക്കം പലരും ആണ് കൂറുമാറിയത്. ഈ കൂറുമാറ്റം കേസിൽ വമ്പൻ തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോളിതാ കൂറുമാറിയവരിലൊരാൾ സത്യം പറയാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്.
ഈ കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ‘സത്യം’ തുറന്നു പറയാൻ തയാറാണെന്ന് അടുത്ത സുഹൃത്തു വഴി അന്വേഷണ സംഘത്തെ അറിയിക്കുകയുണ്ടായി. ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷൻ ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
അദ്ദേഹം മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സാഗർ എന്ന സാക്ഷി കൂറുമാറിയ സാഹചര്യവും ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ആരോപണമായി ഉന്നയിച്ചിരുന്നു. ദിലീപ് നിർമിച്ച് അഭിനയിക്കുന്ന സിനിമയുടെ സംവിധായക സ്ഥാനം ഒഴിഞ്ഞ ശേഷം ജീവഭയത്തോടെയാണു കഴിയുന്നതെന്നു കാണിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു പരാതി കൊടുത്തത്.
പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന്റെ വീട്ടിൽ വച്ചു തന്റെ മുന്നിൽ വച്ചായിരുന്നു ദുബായിയിൽ നിന്നെത്തിയ ഒരാൾ ദിലീപിനു കൈമാറിയതെന്നും അതു കാണാൻ ദിലീപ് തന്നെ ക്ഷണിച്ചെന്നുമാണു ബാലചന്ദ്രകുമാർ പറഞ്ഞത് . വിചാരണ അവസാനഘട്ടത്തിലെത്തിയ കേസാണിത്. അതുകൊണ്ടു അദ്ദേഹത്തിന്റെ മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നുണപരിശോധന നടത്താൻ അന്വേഷണ സംഘം നിയമോപദേശം തേടിയിരിക്കുകയാണ്. . എന്തായാലും കൂറുമാറിയ സാക്ഷിയുടെ മടങ്ങി വരവ് ഇത് കേസിൽ നിർണ്ണായകമാകും.
https://www.facebook.com/Malayalivartha