യൂട്യൂബര്‍ വിജയ് പി നായരെ പൂട്ടാൻ പെൺപുലികൾ കട്ടയ്ക്കിറങ്ങി; സ്‌ത്രീ വിരുദ്ധ,അശ്ലീല പരാമര്‍ശങ്ങളും നടത്തിയതിന് എല്ലാരും കൂടെ എടുത്ത് പഞ്ഞിക്കിട്ടു, കേസിൽ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ഡബ്ബിംഗ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കം മൂന്നു സ്‌ത്രീകളെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294 (ബി), 354 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. തമ്പാനൂര്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയതിന് എതിരേയാണ് ഭാഗ്യലക്ഷ്മി പ്രതിക്കെതിരെ പരാതി നല്‍കിയത്.
നേരത്തെ വിജയ് പി നായരെ ആക്രമിച്ച കുറ്റത്തിന് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ക്കെതിരെയുള്ള കേസില്‍ പൊലീസ് ഇതേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിജയ് പി നായര്‍ക്ക് ഫെബ്രുവരി 13 ന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയക്കുകയും ചെയ്തു.വിജയ് പി നായരെ ആക്രമിച്ച കേസില്‍ പ്രതികളായ നടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
യുട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ക്കെതിരെ 2020 ഓഗസ്റ്റ് 26നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കരിമഷി പ്രതിഷേധം നടത്തിയത്. യൂട്യൂബറുടെ ലോഡ്ജ് മുറിയിലെത്തി കരി ഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം.
കേരളത്തിലെ ഫെമിനിസ്റ്റുകളെയും സ്ത്രീകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വിജയ് പി നായരുടെ വീഡിയോയിലെ പരാമര്‍ശങ്ങള്‍. ഇനി ഒരു സ്ത്രീകള്‍ക്കെതിരെയും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് പറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരുമെത്തി പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ വിജയ് പി നായരെ മര്‍ദിച്ചുവെന്നും പരാതിയുണ്ട്. യുട്യൂബറുടെ ലാപ്‌ടോപും ഫോണും സംഘം ബലമായി പിടിച്ചുവാങ്ങി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചു, സാധനങ്ങള്‍ മോഷ്ടിച്ചു എന്നിവ ചൂണ്ടിക്കാട്ടി വിജയ് പി നായര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവരാണ് കേസിലെ 3 പ്രതികൾ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 294 (ബി), 323,452,506(1), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ലോഡ്ജില്‍ അതിക്രമിച്ച് കടന്ന് മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷി ഒഴിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചൊറിയണം കൊണ്ട് അടിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. നേരത്തെ മൂന്നു പ്രതികളുടെയും മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ തള്ളിയിരുന്നു.
നിയമം കൈയിലെടുത്ത പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായസന്ദേശം നൽകുമെന്നും മറ്റുള്ളവർക്ക് ഇത് പ്രചോദനമാകുമെന്നും കാണിച്ച് ഹർജിയിൽ കക്ഷി ചേർന്ന മെൻസ് റൈറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി അഡ്വ നെയ്യാറ്റിൻകര പി നാഗരാജും കോടതിയെ സമീപിച്ചിരുന്നു. അക്രമാസക്തരായി 11.28 മിനിറ്റ് നേരം അക്രമം അഴിച്ചുവിട്ട് അത് ലൈവായി സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്ത പ്രതികൾ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും അസോസിയേഷൻ വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha