ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ദിലീപിനെ കുടുക്കും? പിന്നെ സംഭവിക്കുന്നത് കേരളത്തെ ഇളക്കി മറിച്ച കേസിലെ വമ്പൻ ക്ലൈമാക്സ്, 2022 ഓടെ തുടങ്ങി ദിലീപിന്റെ ശനി ദശ, 2017ൽ തുടങ്ങിയ കേസിന് ഈ വർഷം പരിസമാപ്തി?

ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ തീരുമാനമായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ പി. ബാലചന്ദ്രകുമാറിന് സമന്‍സ് അയച്ചിരിക്കുകയാണ് കോടതി. ഈ മാസം 12ന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.നേരത്തെ, ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സിജെഎം കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു.
ദിലീപിന് മുഖ്യപ്രതി പള്‍സര്‍ സുനിയെ അടുത്തറിയാമെന്നും നടിയെ ആക്രമിച്ച വീഡിയോ ദിലീപ് കണ്ടിരുന്നുവെന്നും കൂറുമാറിയ സാക്ഷികളെ സ്വാധീനിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
അതേസമയം, ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ രംഗത്തെത്തിയിരുന്നു. നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നു എന്നാണ് കേസിലെ പ്രധാന പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.
പള്‍സര്‍ സുനിയുടെ അമ്മയാണ് ഇക്കാര്യം ഒരു പ്രമുഖ ചാനലനിനോടാണ് വെളിപ്പെടുത്തിയത്. കേസില്‍ വഴിത്തിരിവുമായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ നിര്‍ണായക വിവരങ്ങളുമായി പള്‍സര്‍ സുനിയുടെ അമ്മയുടെ പ്രതികരണം.
2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു.
ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു.നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്.
വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha