രണ്ടുപേർക്കും കോളടിച്ചു, സ്വപ്നയ്ക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ ശിവശങ്കറിന് പുതിയ പദവി, കേസന്വേഷണം ഇനി പേരിന് മാത്രം, സ്വർണക്കടത്ത് കേസ് ഇനി സ്വാഹ

സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുകയും ശിവശങ്കറിനെ സർക്കാർ തിരിച്ചെടുത്തതു വഴി സ്വർണക്കടത്ത് കേസ് വീണ്ടും ദുർബലമാവുകയാണോ എന്നുള്ളതാണ് പൊതുവേ ഉയരുന്ന ചോദ്യം.രാജ്യത്ത് തന്നെ വലിയ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും വഴിവെച്ച കേസന്വേഷണം മന്ദഗതിയിലേക്ക് പോകുകയാണെന്നാണ് ആരോപണം.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെ ഒന്നര വര്‍ഷമായി ശിവശങ്കര്‍ സസ്‌പെന്‍ഷനിലായിരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ ശിവശങ്കറിന്റെ കേസ് വിവാദവും സസ്‌പെന്‍ഷനും ഏറെ ചര്‍ച്ചയായിരുന്നു.
2020 ജൂൺ 30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജിൽ നിന്നാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ സ്വർണ്ണം കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടത്തിയത്. സ്വർണ്ണക്കടത്തിൽ ഉയർന്ന ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് ആദ്യ ഘട്ടത്തിൽ നിഷേധിക്കുകയായിരുന്നു.
ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓർഡർ നൽകിയിരുന്നതെന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചത്. പിന്നീട്, ഇഡി എൻഐഎ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസി അടക്കം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവങ്ങളുടെ ഗതി മാറുന്നതും കേസിനെ രാജ്യാന്തര ബന്ധമുണ്ടെന്ന് തെളിയുന്നതും.
കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കേസന്വേഷണങ്ങളുടെ ഭാഗമായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോൺസുലേറ്റ് പിആർഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് സരിത്ത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തുകയും ഒടുവിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സരിത്തിനെ കൂടാതെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിക്കുകയും പിന്നീട് ഇഡി തന്ത്രപരമായി ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.തട്ടിപ്പ് ബോധ്യമായതോടെ രാജ്യാന്തര ബന്ധമാരോപിച്ച കേസിൽ യുഎപിഎ ചുമത്തി എൻഐഎ കേസെടുത്തു. കളളക്കടത്തിന്‍റെ ഗൂഢാലോചനയിലടക്കം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha