സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസിന് കീഴില്‍ 59 ഒഴിവുകൾ; ഫെസിലിറ്റേഷന്‍ സെന്ററുകളിലേക്ക് റിസോഴ്‌സ് പേഴ്‌സണല്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു, പ്രതിമാസ ശമ്ബളം 20,000 രൂപ
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസിന് കീഴില്‍ എംഎസ്‌എംഇ ഫെസിലിറ്റേഷന്‍ സെന്ററുകളിലേക്ക് റിസോഴ്‌സ് പേഴ്‌സണല്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ഓണ്‍ലൈനായി ജനുവരി 12 വരെ സമര്‍പ്പിക്കാൻ അവസരം. 59 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസ ശമ്പളം 20,000 രൂപയാണ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (തിരുവനന്തപുരം)വെബ്‌സൈറ്റായ www.cmdkerala.net ല്‍ ലഭിക്കുന്നതാണ്.
യോഗ്യത: ബിടെക്/എംബിഎ/എംസിഎ ബിരുദവും കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 27.12.2021 ല്‍ 18-30 വയസ്സ്. റഗുലര്‍ കോഴ്‌സുകളില്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കുന്നതാണ്.
അതോടൊപ്പം തന്നെ ജില്ലാതല തെരഞ്ഞെടുപ്പാണ് നടത്തുക. ഏതെങ്കിലുമൊരു ജില്ലയിലേക്ക് ഓണ്‍ലൈനായി മാത്രം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിൽ നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha