നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ചോദ്യം ചെയ്ത് ഹൈക്കോടതി; പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ചോദ്യം ചെയ്താണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കാന്‍ വേണ്ടിയാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും കോടതി പറഞ്ഞു.
ഒപ്പം തന്നെ മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ എത്തിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി നടപടിക്കെതിരായ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഒമ്ബത് പേരില്‍ നിന്ന് പുതുതായി വിരങ്ങള്‍ തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കേസില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ തുടരന്വേഷണത്തിന് കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
https://www.facebook.com/Malayalivartha