കുട്ടിയെ തട്ടിയെടുത്ത കേസില്‍ പ്രതിയായ നീതു രാജ് 14 ദിവസം റിമാന്‍ഡില്‍

കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡില്‍നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ നീതു രാജിനെ കോടതി റിമാന്‍ഡ് ചെയ്തു.
ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റുമെന്നും ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.
നീതു കുട്ടിയെ തട്ടിയെടുത്തത് കാമുകന്‍ പിരിയാതിരിക്കാനാണെന്ന് നീതു മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. കാമുകന്‍ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.
ടിക്ടോക് വഴിയാണ് നീതു കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമിനെ ഒന്നര വര്‍ഷം മുന്‍പ് പരിചയപ്പെടുന്നത്. ഇവര്‍ ഒരു വര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗര്‍ഭിണിയാകുകയും മാസങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭം അലശുകയും ചെയ്തിരുന്നു. നീതു ഈ വിവരം ഇബ്രാഹിമില്‍ നിന്ന് മറച്ചുവച്ചു. ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയാറായത്തോടെ കുഞ്ഞിനെ മോഷ്ടിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് നീതു പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha