കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രസിഡന്റ് കെ കെ ദിവാകരനടക്കം നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് കെ കെ ദിവാകരനടക്കം നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഭരണസമിതിയംഗങ്ങളായ ചക്രംപിള്ളി ജോസ്, വി.കെ. ലളിതന്‍, എന്‍. നാരായണന്‍ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റു മൂന്നുപേര്‍. ജസ്റ്റിസ് വി. ഷേര്‍സിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവുമാണ് വ്യവസ്ഥ.
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ഗുരുതര ക്രമക്കേടുകളെന്ന് സഹകരണ വകുപ്പ് നിയോഗിച്ച ഒമ്ബതംഗ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന പതിമൂന്നംഗ ഭരണ സമിതി അംഗങ്ങള്‍ക്കും തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. സാമ്ബത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha