ബാറില്‍നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ നിലത്തുവീണ യുവാവിന് സെക്യൂരിറ്റി ജീവനക്കാര്‍ നോക്കി നിൽക്കവെ ശരീരത്തില്‍ വാഹനങ്ങള്‍ കയറിയിറങ്ങി ദാരുണാന്ത്യം; സംഭവം കൊല്ലത്ത്...

റോഡ് മുറിച്ചുകടക്കുന്നതിനിടെ നിലത്തുവീണ യുവാവിന് വാഹനമിടിച്ച് ദാരുണാന്ത്യം. കൊല്ലം പോരുവഴി സ്വദേശി നിസാ(33)മാണ് മരിച്ചത്. ഭരണിക്കാവ്-ശാസ്താംകോട്ട റോഡിലെ ബാറിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡില്‍ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് വാഹനങ്ങളാണ് കയറിയിറങ്ങിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞതോടെ നിസാമിനെ സെക്യൂരിറ്റി ജീവനക്കാര്‍ ബാറില്‍നിന്ന് പുറത്തെത്തിച്ചതായിരുന്നു. തുടര്‍ന്നാണ് നിസാം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ചില വാഹനങ്ങള്‍ നിസാമിനെ വെട്ടിച്ച് കടന്നുപോയി. പിന്നാലെ നിസാം റോഡില്‍ വീണു. ഈ സമയം സെക്യൂരിറ്റി ജീവനക്കാരടക്കം റോഡിന് സമീപത്തുണ്ടായിരുന്നിട്ടും ഇയാളെ റോഡില്‍നിന്ന് മാറ്റാനോ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താനോ ശ്രമിച്ചില്ല. പിന്നാലെയാണ് രണ്ട് വാഹനങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.
https://www.facebook.com/Malayalivartha























